പത്താം ക്ലാസുകാർക്ക് കേന്ദ്ര സർക്കാർ ജോലി സ്വന്തമാക്കാം. മൾട്ടി ടാസ്കിംഗ് സ്റ്റാഫ്, ഹവിൽദാർ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. 8326 ഒഴിവുകളിലേക്കാണ് നിയമനം.
ഇന്ത്യയൊട്ടാകെ നിയമനം നടക്കും. മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയിൽ 4887 ഒഴിവുകളും ഹവിൽദാർ (CBIC & CBN) തസ്തികയിൽ 3439 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജൂലൈ 31 വരെ അപേക്ഷിക്കാവുന്നതാണ്.
വനിതകൾ, എസ്.സി, എസ്.ടി, വിമുക്ത ഭടൻമാര്, പിഡബ്ല്യൂബിഡിക്കാർക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവർ 100 രൂപ അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് ssc.gov.in/home/apply സന്ദർശിക്കുക.