17 വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ടി20 കിരീടനേട്ടം, ചാക് ദേ ഇന്ത്യ അലയൊലികൾ മുഴങ്ങുമ്പോൾ കിരീട നേട്ടത്തിന്റെ ആഘോഷത്തിലാണ് രാജ്യം. ഈ നേട്ടത്തിൽ രോഹിത് ശർമ്മയെയും സംഘത്തെയും അഭിനന്ദിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ എം എസ് ധോണി. 2007-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ടി20 ലോകകപ്പിൽ ഇന്ത്യയെ കന്നി കിരീടത്തിലേക്ക് നയിച്ച നായകനാണ് ധോണി.
‘2024-ലെ ടി20 ലോക ജേതാക്കൾ. എന്റെ ഹൃദയമിടിപ്പ് ഉയർന്നു. ശാന്തതയോടെയും ആത്മവിശ്വാസത്തോടെയും നിങ്ങൾ മികച്ച പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്. ലോകകപ്പ് ഭാരതത്തിലേക്ക് വീണ്ടും എത്തിച്ചതിന് നന്ദി . അമൂല്യമായ ജന്മദിന സമ്മാനമാണിത്. അഭിനന്ദനങ്ങൾ. – ധോണി കുറിച്ചു. ജൂലൈ 7-നാണ് ധോണിയുടെ ജന്മദിനം.
View this post on Instagram
“>
17 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ടി20 ലോകകപ്പ് കിരീടമുയർത്തുന്നത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ചാണ് രണ്ടാം ടി20 കിരീടനേട്ടം. 2013-ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി കിരീടം കൂടിയാണിത്.