വെറുക്കപ്പെട്ടവനിൽ നിന്ന് വിശ്വസ്തനിലേക്ക്; രോഹിതിന്റെ വിജയചുംബനത്തിൽ കണ്ണ് നിറഞ്ഞ ഹാർദിക് പാണ്ഡ്യ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

വെറുക്കപ്പെട്ടവനിൽ നിന്ന് വിശ്വസ്തനിലേക്ക്; രോഹിതിന്റെ വിജയചുംബനത്തിൽ കണ്ണ് നിറഞ്ഞ ഹാർദിക് പാണ്ഡ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 11:32 am IST
FacebookTwitterWhatsAppTelegram

വിമർശിച്ചരും പുച്ഛിച്ച് തള്ളിയവരും കുറ്റപ്പെടുത്തിയവരും ഇന്നലെ അവനെ വാഴ്‌ത്തിപ്പാടി. പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതി വെറുക്കപ്പെട്ടവനിൽ നിന്ന് വിശ്വസ്തനിലേക്കുള്ള ഹാർദിക് പാണ്ഡ്യയുടെ യാത്ര അവിശ്വസനീയമായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഫൈനലിലെ അവസാന ഓവറിൽ കൃത്യതപാലിച്ച ഹാർദിക് ആത്മവിശ്വാസത്തിന്റെ ആൾരൂപമാണ്.

ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ ഭാവി സുരക്ഷിതമാക്കാൻ മാനേജ്‌മെന്റ് എടുത്ത തീരുമാനത്തിന്റെ പാപഭാരവും ഹാർദ്ദിക്കിനായിരുന്നു ചുമക്കേണ്ടി വന്നത്. രോഹിത്തിനെ മാറ്റി ഹാർദ്ദിക്കിനെ നായകനാക്കിയ തീരുമാനം ഏറെ വിമർശിക്കപ്പെട്ടു. സ്വന്തം കാണികൾ വരെ കൂവി തോൽപ്പിക്കാൻ ശ്രമിച്ചിട്ടും ആ വേദന ഉളളിലൊതുക്കി. വിമർശനങ്ങൾക്ക് മറുപടി നൽകാനുള്ള വേദി ഏതെന്ന് അപ്പോഴെ മനസിൽ കുറിച്ചിരുന്നു സ്റ്റാർ ഓൾറൗണ്ടർ.

8 വർഷം മുമ്പ് നടന്ന ലോകകപ്പിൽ ബംഗ്ലാദേശിന്റെ ഹുങ്ക് തകർത്ത അവസാന ഓവർ മാജിക്കിന്റെ ആവർത്തനമായിരുന്നു ബാർബഡോസിലും. ഒടുവിൽ ടി 20 കിരീടം നേടിയ ശേഷം ക്യാപ്റ്റൻ രോഹിത് ശർമ്മ കെട്ടിപ്പിടിച്ച് ചുംബനം നൽകിയപ്പോഴും ബിസിസിഐ സെക്രട്ടറി ജയ് ഷാ ആശ്ലേഷിക്കുമ്പോഴും ഹാർദികിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. വിജയത്തിന് ശേഷം വൈകാരികമായി പാണ്ഡ്യ സംസാരിക്കുന്നതിനിടെയാണ് രോഹിത് ഹാർദിക്കിന്റെ കവിളിൽ ചുംബിച്ചത്. സ്വന്തം കഴിവുകളിൽ അടിയുറച്ച് വിശ്വസിച്ചിരുന്നുവെന്ന് വൈസ് ക്യാപ്റ്റൻ കൂടിയായ ഹാർദിക് ആത്മവിശ്വാസത്തോടെ പറഞ്ഞു.

Rohit Sharma kissing Hardik Pandya after the win. 🥺 pic.twitter.com/DoGUsbJaWG

— Johns. (@CricCrazyJohns) June 29, 2024

“>

 

‘ എനിക്ക് വളരെയധികം വൈകാരികമായ നിമിഷമാണിത്. കടന്നു പോയ ആറ് മാസക്കാലം ഞാനൊന്നും മിണ്ടിയിരുന്നില്ല. കാരണം മോശമായിരുന്നു കാര്യങ്ങൾ. പക്ഷേ പക്ഷേ തിളങ്ങാനാകുന്ന സമയം വരുമെന്ന് എനിക്കറിയാമായിരുന്നു. വിജയത്തിനായി ഞങ്ങൾ ഒരുപാട് പരിശ്രമിച്ചു. രാജ്യം ആഗ്രഹിച്ചത് നേടാൻ ഞങ്ങൾക്ക് സാധിച്ചു. പരമാവധി സമചിത്തത പാലിക്കുന്നതിലും, സമ്മർദ്ദം ദക്ഷിണാഫ്രിക്കയ്‌ക്ക് നൽകുന്നതിലുമായിരുന്നു ഞങ്ങളുടെ ശ്രദ്ധ. അവസാന 5 ഓവറുകളിലെ ബൗളർമാരുടെ പ്രകടനമാണ് എടുത്ത് പറയേണ്ടത്. അവസാന ഓവറിൽ എന്റെ ലക്ഷ്യം വിജയം കാണണമെന്ന് ഉറപ്പിച്ചു. ആ സമ്മർദ്ദം താൻ ആസ്വദിച്ചു.”- ഹാർദിക് പറഞ്ഞു.

Tags: rohit sharmaHARDIK PANDYAT20 World Cup FinalKisses
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies