ഇന്ത്യ ക്രിക്കറ്റിലെ പവർ ഹൗസ്; സുഹൃത്തായ ദ്രാവിഡിന്റെ നേട്ടത്തിലും സന്തോഷം, ലോകകപ്പ് നേട്ടത്തിൽ അഭിനന്ദനവുമായി സച്ചിൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യ ക്രിക്കറ്റിലെ പവർ ഹൗസ്; സുഹൃത്തായ ദ്രാവിഡിന്റെ നേട്ടത്തിലും സന്തോഷം, ലോകകപ്പ് നേട്ടത്തിൽ അഭിനന്ദനവുമായി സച്ചിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 01:33 pm IST
FacebookTwitterWhatsAppTelegram

ബാർബഡോസിലെ ത്രില്ലിംഗ് മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോകകിരീടം ഇന്ത്യയെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. എക്‌സിലൂടെയാണ് ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ നേർന്നത്. ഇന്ത്യ ലോകക്രിക്കറ്റിലെ പവർ ഹൗസായി മാറിയെന്നും രാജ്യത്തെ കുട്ടികൾക്ക് അവരുടെ സ്വപ്‌നത്തിലേക്ക് എത്താനുള്ള പ്രചോദനമാണ് കിരീടനേട്ടമെന്നും സച്ചിൻ എക്‌സിൽ കുറിച്ചു.

ഇന്ത്യൻ ടീമിന്റെ ജഴ്‌സിയിൽ കൂട്ടിച്ചേർക്കപ്പെടുന്ന ഓരോ നക്ഷത്രങ്ങളും നമ്മുടെ രാജ്യത്തെ കുട്ടികൾക്ക് അവരുടെ സ്വപ്‌നത്തിലേക്ക് എത്താനുള്ള പ്രചോദനമാണ്. ഇന്ന് ഇന്ത്യക്ക് ആ ജേഴ്‌സിയിൽ നാലാമത്തെ നക്ഷത്രവും ലഭിച്ചു. ട്വന്റി20 ലോകകപ്പിലെ രണ്ടാം കിരീടനേട്ടം. വെസ്റ്റിൻഡീസിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പൂർണ്ണതയാണ് കണ്ടത്.

2007 ഏകദിന ലോകകപ്പ് നമ്മെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. അന്ന് വിൻഡീസിൽ വച്ച് നമുക്കേറ്റ ആഘാതത്തിൽ നിന്നും ഇന്ന് ലോകക്രിക്കറ്റിലെ പവർഹൗസായി ഇന്ത്യ മാറി. 2024ൽ ഇന്ന് നമ്മൾ വിജയകിരീടം ചൂടി. എന്റെ സുഹൃത്തായ രാഹുൽ ദ്രാവിഡിനെ കുറിച്ച് ആലോചിക്കുമ്പോൾ വലിയ സന്തോഷമുണ്ട്. 2011 ലോകകപ്പിൽ കളിക്കാൻ രാഹുൽ ദ്രാവിഡിന് സാധിച്ചിരുന്നില്ല. പക്ഷേ ഈ ടി20 ലോകകപ്പ് വിജയത്തിൽ ദ്രാവിഡിന്റെ സംഭാവന വളരെ വലുതാണ്. ഈ നേട്ടത്തിൽ ഞാൻ ഒരുപാട് സന്തോഷവാനാണ്.”- സച്ചിൻ പറഞ്ഞു. 2007-ലെ ലോകകപ്പിൽ ദ്രാവിഡായിരുന്നു ഇന്ത്യൻ ടീം നായകൻ. ലോകകപ്പിന് പുറത്തായതിന് പിന്നാലെ ദ്രാവിഡ് നായകപദവി ഒഴിഞ്ഞിരുന്നു.

”രോഹിത് ശർമ്മയെ കുറിച്ച് പറയാൻ വാക്കുകളില്ല. അവിസ്മരണീയ നായകനാണ് അവൻ. 2023 ഏകദിന ലോകകപ്പ് തോൽവിയിൽ മാനസികമായി തകർന്ന താരങ്ങളെ കൃത്യമായി പ്രചോദിപ്പിച്ച് ടി20 ലോകകപ്പിൽ കിരീടം സ്വന്തമാക്കാൻ അവന് സാധിച്ചു. ടൂർണമെന്റിലെ താരമായ ജസ്പ്രീത് ബുമ്രയും ഫൈനലിലെ താരമായ വിരാട് കോലിയും അർഹിച്ച അവാർഡാണ് സ്വന്തമാക്കിയത്.

”രാഹുൽ ദ്രാവിഡിനൊപ്പം പരസ് മാമ്പ്രെ, വിക്രം റാത്തോർ എന്നിവരും അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. 1996-ൽ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചവരാണ് ഇരുവരും. 1996 ബാച്ചിന്റെ കീഴിൽ ഇത്തരമൊരു വിജയം ഇന്ത്യക്ക് കയ്യടക്കാൻ സാധിച്ചതിൽ സന്തോഷം. പരിശീലകർക്കും സപ്പോർട്ടിംഗ് സ്റ്റാഫിനും ബിസിസിഐയ്‌ക്കും മുഴുവൻ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.”- സച്ചിൻ കൂട്ടിച്ചേർത്തു.

Tags: rahul dravidSachin Tendulkarteam indiaT20 World Cup 2024congratulates
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies