സമൂഹമാദ്ധ്യമങ്ങളിലൂടെ ചിലർ വളഞ്ഞിട്ട് ആക്രമിച്ചു; അമ്മയിൽ നിന്നും ആരും മറുപടി പറഞ്ഞില്ല: ഇടവേള ബാബു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സമൂഹമാദ്ധ്യമങ്ങളിലൂടെ ചിലർ വളഞ്ഞിട്ട് ആക്രമിച്ചു; അമ്മയിൽ നിന്നും ആരും മറുപടി പറഞ്ഞില്ല: ഇടവേള ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2024, 06:42 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ‘അമ്മ’ ജനറൽ സെക്രട്ടറി പദവിയിൽ നിന്നും വികാരഭരിതനായി പടിയിറങ്ങി ഇടവേള ബാബു. സമൂഹമാദ്ധ്യമങ്ങളിൽ ചിലർ തന്നെ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും സംഘടനയിലെ ആരും തന്നെ പിന്തുണച്ചില്ലെന്ന് ഇടവേള ബാബു പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്റും അടക്കം നേതൃത്വത്തിലുണ്ടായിരുന്നവർ മാത്രമാണ് കൂടെ നിന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 25 വർഷത്തെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും പടിയിറങ്ങുന്നതിന് മുമ്പായി അം​ഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഇടവേള ബാബു.

‘അമ്മയിൽ ജനറൽ സെക്രട്ടറി കസേരയിൽ ഇരുന്നത് എല്ലാവർക്കും വേണ്ടിയായിരുന്നു. ഒരിക്കലും സ്വന്തം സന്തോഷത്തിനല്ല. വലിയ പ്രതിസന്ധിയിലൂടെ സംഘടന കടന്നു പോയിരുന്നു. പലരും എന്നെ ബലിയാടാക്കി സമൂഹമാദ്ധ്യമങ്ങളിൽ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും സംഘടനയിലെ ആരും അതിന് മറുപടി പറഞ്ഞില്ല. അത്തരം കാര്യങ്ങൾക്ക് മറുപടി പറയുന്നതിനും പരിമിതിയുണ്ട്.

ജനറൽ സെക്രട്ടറി പദവിയിലിരിക്കുന്നവർക്ക് വേണ്ടി മറ്റുള്ളവരായിരുന്നു സംസാരിക്കേണ്ടത്. പുതിയ ഭരണ സമിതിയിലുള്ളവർക്ക് ഇത്തരം പ്രശ്നങ്ങൾ വരുമ്പോൾ നിങ്ങൾ പിന്തുണ നൽകണം. ഞാൻ പെയ്ഡ് സെക്രട്ടറി ആണെന്ന് നിരവധി കോണുകളിൽ നിന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. ജ​ഗതി ശ്രീകുമാറാണ് എനിക്ക് ശമ്പളം നൽകണമെന്ന് ആദ്യമായി പറഞ്ഞത്. എന്നാൽ, അത് നടന്നിരുന്നില്ല.

അതിനുശേഷം 9 വർഷം മുൻപു മാത്രമാണു 30,000 രൂപ വീതം അലവൻസ് തരാൻ തീരുമാനിച്ചത്. പിന്നീട് കഴിഞ്ഞ ഭരണസമിതിയാണ് അത് 50,000 രൂപയാക്കി മാറ്റിയത്. ഇതിൽ, 20,000 രൂപ ഡ്രൈവറിനും 20,000 രൂപ ഫ്ലാറ്റിനുമാണ് നൽകുന്നത്. 10,000 രൂപ മാത്രമാണ് എന്റെ ആവശ്യത്തിനായി എടുത്തിരുന്നത്. കഴിഞ്ഞ തവണ ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ സംഘടനയ്‌ക്ക് 36 ലക്ഷം രൂപയും ഇത്തവണ ഒരു കോടി രൂപയും നീക്കിയിരിപ്പും മാറ്റിവച്ചു. ആറര കോടി രൂപ കൂടി സംഘടനയ്‌ക്കായി ബാക്കിവച്ചിട്ടാണ് ഞാൻ പടിയിറങ്ങുന്നത്.’- ഇടവേള ബാബു പറഞ്ഞു.

 

Tags: idavela babuSUB
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies