സൂരി മുത്തുച്ചാമി, ഉണ്ണിമുകുന്ദൻ, എം.ശശികുമാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ ആക്ഷൻ ത്രില്ലർ ചിത്രം ഗരുഡൻ ഒടിടിയിലേക്ക്. മേയ് 31-നാണ് ചിത്രം തിയറ്ററിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണത്തിനൊപ്പം നിരൂപക പ്രശംസ നേടാനും സിനിമയ്ക്ക് സാധിച്ചിരുന്നു. ചിത്രം ജൂലായ് 3-ന് ഒടിടിയിലെത്തുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ആമസോൺ പ്രൈമിലാകും ചിത്രം സ്ട്രീം ചെയ്യുക.
രണ്ടു സുഹൃത്തുക്കളുടെ സൗഹൃദത്തിന്റെ ആഴവും അതിലുണ്ടാകുന്ന പ്രശ്നങ്ങളുടെയും അവർ നേരിടുന്ന വെല്ലുവിളികളുടെയും പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. റോഷ്ണി ഹരിപ്രിയൻ,ശിവദ,ബ്രിഗ്ഡ സാഗാ,ജോർജ് മരിയൻ,രേവതി ശർമ്മ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വെട്രിമാരന്റെ കഥ ആർ.എസ് ദുരൈ സെന്തിൽ കുമാറാണ് സംവിധാനം ചെയ്തത്. ആർതർ വിൽസനാണ് ഛായാഗ്രാഹകൻ.