ഹാർദിക് ടി20 ക്യാപ്റ്റനാകും; പ്രഖ്യാപനം ഉടൻ

Published by
Janam Web Desk

രോഹിത് ശർമ്മ ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ വന്നേക്കും. ടി20 ലോകകപ്പ് കിരീട നേട്ടത്തോടെയാണ് രോഹിത് ശർമ്മയും വിരാട് കോലിയും ജഡേജയും ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതോടെ ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള ചർച്ചകളും ആരംഭിച്ചു. ഇതിനിടെ ബിസിസിഐ സെക്രട്ടറി ക്യാപ്റ്റൻ സ്ഥാനത്തേക്കുറിച്ചുള്ള ചില സൂചനകളും നൽകി.

‘സെലക്ടർമാരുമായുള്ള കൂടികാഴ്ചയ്‌ക്ക് ശേഷം ക്യാപ്റ്റനെ ഉടനെ പ്രഖ്യാപിക്കും. ഹാർദിക്കിനെക്കുറിച്ചുള്ള ഫോമിൽ ചില ആശങ്കകളുണ്ടായിരുന്നു. എന്നാൽ അവനെ ഞങ്ങളും സെലക്ടർമാരും വിശ്വസിച്ചു. ആ വിശ്വാസം ഹാർദിക് അപ്പാടെ കാത്തു”.—- ജയ് ഷാ പറഞ്ഞു.

സിംബാബ്വെയ്‌ക്കെതിരെ അഞ്ച് ടി20 മത്സരങ്ങള് ഇന്ത്യ കളിക്കുന്നത്. ജൂലായ് ആറിന് ഹരാരെ സ്പോർട്സ് ക്ലബിലാണ് പരമ്പരയ്‌ക്ക് തുടക്കമാകുന്നത്. ശുഭ്മാൻ ​ഗില്ലാകും ടീമിനെ നയിക്കുക. സിംബ്വാബ്വെ പരമ്പരയ്‌ക്ക് ശേഷം ഇന്ത്യ ശ്രീലങ്കയിലേക്ക് പോകും 3 മത്സരങ്ങളുള്ള ടി20 പരമ്പരയാകും ഇന്ത്യ കളിക്കുക. ഈ പരമ്പരയിലാകും ഇന്ത്യ പുതിയ ടി20 ക്യാപ്റ്റനെ പ്രഖ്യാപിക്കുക.

Share
Leave a Comment