വിവാഹ വാഗ്ദാനം നിരസിച്ചെന്ന പേരിൽ കാമുകന്റെ ലിംഗം ഛേദിച്ച യുവതി അറസ്റ്റിലായി. നഴ്സിംഗ് ഹോം ഉടമയായ യുവതിയാണ് യുവാവിന്റെ ലിംഗം ഛേദിച്ച ശേഷം ക്ലോസറ്റിലിട്ട് ഇത് ഫ്ലെഷ് ചെയ്തത്.ബീഹാറിലെ മധൗരയിൽ അഭിലാഷ വർഷങ്ങളായി നഴ്സിംഗ് ഹോം നടത്തുകയാണ്. വേദ പ്രകാശ് എന്ന പ്രദേശത്തെ വാർഡ് കൗൺസിലറെയാണ് ഇവർ ആക്രമിച്ചത്.
വർഷങ്ങളായി ഇവർ പ്രണയത്തിലായിരുന്നു. ഇവർ നിരവധി തവണ ശാരീരിക ബന്ധം പുലർത്തുകയും യുവതി ഗർഭിണിയാവുകയും ചെയ്തു. എന്നാൽ വിവാഹ കാര്യം പറഞ്ഞതോടെ യുവാവ് പിന്മാറിയെന്നും ഇവർ പറഞ്ഞു.കോടതി വിവാഹം കഴിക്കാമെന്നാണ് യുവാവ് പറഞ്ഞിരുന്നത്. വീണ്ടും ഇതിൽ നിന്ന് പിന്മാറിയതോടെയാണ് അരിശം പൂണ്ട യുവതി ഇയാളുടെ ലിംഗം ഛേദിച്ച് ടോയ്ലെറ്റിൽ തള്ളിയത്. അക്രമിക്കാൻ ഉപയോഗിച്ച കത്തിയും കളഞ്ഞു. പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയും കത്തി വീണ്ടെടുക്കുകയും ചെയ്തു.
എന്നാൽ ഇവർക്ക് കുറ്റബോധമൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. പാട്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില ഗുരുതരമെന്ന് പൊലീസ് അറിയിച്ചു.ഏഴും എട്ടും തവണ തീയതി നിശ്ചയിച്ച ശേഷം വിവാഹത്തിൽ നിന്ന് ഇയാൾ പിന്മാറിയതോടെയാണ് അഭിലാഷ അസ്വസ്ഥയായതെന്ന് എസ്.എസ്.പി കുമാർ ആശിഷ് പറഞ്ഞു.