ഇന്ത്യൻ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ കാലാവധി ടി20 ലോകകപ്പോടെ അവസാനിച്ചിരുന്നു. 11 വർഷത്തിന് ശേഷം ഇന്ത്യക്കൊരു ഐസിസി കിരീടം സമ്മാനിച്ചാണ് അദ്ദേഹത്തിന്റെ വീരോചിത പടിയിറക്കം. മത്സരത്തിന് ശേഷം ഡ്രസിംഗ് റൂമിൽ അദ്ദേഹം ക്യാപ്റ്റനും കളിക്കാർക്കും ഓരോ കുടുംബത്തിനും നന്ദി പറഞ്ഞു. ഇതിനിടെ അദ്ദേഹം കരച്ചിലടക്കാനും പാടുപെടുന്നുണ്ടായിരുന്നു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്ത്യൻ ടീം പങ്കുവച്ചതാണ് വീഡിയോ. ഏകദിന ലോകകപ്പിലെ പരാജയത്തിന് ശേഷം ഇന്ത്യൻ പരിലീലക കുപ്പായം അഴിക്കാനിരുന്ന ദ്രാവിനെ പിടിച്ചുനിർത്തിയത് രോഹിത്തായിരുന്നു.
കഴിഞ്ഞ നവംബറിൽ ഏകദിന ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടതിന് പിന്നാലെ രാഹുൽ ദ്രാവിഡ് പരിശീലക വേഷം അഴിക്കാൻ ആഗ്രഹിച്ചിരുന്നു. ഇതിനിടെ രോഹിത് ദ്രാവിഡിനെ വിളിച്ച് ടി20 ലോകകപ്പ് വരെയെങ്കിലും തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ‘അദ്ദേഹത്തെ റോ (രോഹിത്) എന്ന് വിളിക്കാൻ ഇഷ്പ്പെടുന്നു. നവംബറിൽ എന്നെ വിളിച്ചതിനും തുടരാൻ ആവശ്യപ്പെട്ടതിനും നന്ദി.
ടീമിലെ ഓരോരുത്തരോടും പ്രത്യേകിച്ച് രോഹിത്തിനാെപ്പം പ്രവർത്തിക്കാനായത് സവിശേഷയമായ കാര്യവും സന്തോഷം നൽകുന്നതുമാണ്. പരിശീലകനും ക്യാപ്റ്റനും എന്ന നിലയിൽ നമുക്ക് ഏറെ കാര്യങ്ങൾൾ ചർച്ച ചെയ്യാനുണ്ടായിരുന്നു. മിക്കപ്പോഴും യോജിക്കുകയും ചിലപ്പോൾ വിയോജിക്കുകയും ചെയ്യുന്ന ചർച്ചകൾ. നിങ്ങൾ എനിക്ക് തന്ന സമയത്തിനും ചെലഴിച്ച നിമിഷങ്ങൾക്കും ഞാൻ നന്ദി പറയുന്നു”—- ദ്രാവിഡ് പറഞ്ഞു.
𝗧𝗵𝗲 𝘂𝗻𝗳𝗼𝗿𝗴𝗲𝘁𝘁𝗮𝗯𝗹𝗲 𝗙𝗮𝗿𝗲-𝗪𝗔𝗟𝗟! 🫡
The sacrifices, the commitment, the comeback 🏆
📽️ #TeamIndia Head Coach Rahul Dravid’s emotional dressing room speech in Barbados 👌👌 #T20WorldCup pic.twitter.com/vVUMfTZWbc
— BCCI (@BCCI) July 2, 2024
“>