പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡനത്തിനിരയാക്കിയ സ്വകാര്യ ബസിലെ കണ്ടക്ടറെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. നാഗലശ്ശേരി വാവന്നൂർ സ്വദേശി പുന്നത്ത് വീട്ടിൽ ഷിഹാബിനെ (24) ആണ് തൃത്താല പൊലീസാണ് പിടികൂടിയത്. സിം കാർഡ് ബ്ലോക് ചെയ്ത് മുങ്ങിയ പ്രതിയെ സൈബർ സെല്ലാണ് ട്രാക്ക് ചെയ്തത്. പാലക്കാട് നിന്നാണ് പിടികൂടിയത്. ഒരു വിദ്യാർത്ഥിന് സ്കൂളിൽ വരാതിരുന്നതിനെ തുടർന്ന് അധികൃതർ രക്ഷിതാക്കളെ വിളിച്ചതിന് പിന്നാലെയാണ് പീഡന വിവരം പുറത്തെത്തിയത്.
ഇതിന് പിന്നാലെയാണ് നിരവധി വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തുവന്നു.ഷൊർണൂർ ഡിവൈഎസ്പി പി ഹരിദാസിന്റെ നിർദേശപ്രകാരം തൃത്താല എസ് എച്ച് ഒ വി വി വിമലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പട്ടാമ്പി – കുറ്റിപ്പുറം റൂട്ടിലോടുന്ന ബസിലെ ജീവനക്കാരനാണ്. ബസിലെ യാത്രക്കാരായ കുട്ടികളെയാണ് ഇയാൾ വലയിൽ വീഴ്‌ത്തുന്നത്.പത്താം ക്ലാസുകാരാണ് പീഡനത്തിന് ഇരയായ രണ്ട് പെൺകുട്ടികളും. പ്രതിക്കെതിരെ മറ്റു സ്റ്റേഷനുകളിലും സമാന പരാതികളിൽ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ ഷിഹാബിനെ റിമാൻഡ് ചെയ്തു.