ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചതോടെ കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് ലൈനപ്പായി. ജൂലൈ 5-നാണ് ക്വാർട്ടർ ഫൈനലിന് തുടക്കമാക്കുക. രാവിലെ 6.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ അർജന്റീന ഇക്വഡോറിനെ നേരിടും. ജൂലൈ 10,11 തീയതികളിലാണ് സെമി ഫൈനൽ. 15നാണ് കോപ്പ അമേരിക്ക ഫൈനൽ.
മത്സരക്രമം
ജൂലൈ 5 രാവിലെ 6.30- അർജന്റീന, ഇക്വഡോർ
ജൂലൈ 6 രാവിലെ 6.30- വെനസ്വേല, കാനഡ
ജൂലൈ 7 പുലർച്ചെ 3.30 – കൊളംബിയ, പനാമ
ജൂലൈ 7 രാവിലെ 6.30- യുറുഗ്വേയ്, ബ്രസീൽ