'' ഒരു സ്ത്രീ മരിച്ചാൽ നഷ്ടപ്പെടുന്നത്..''; കയ്യടി നേടി സുധാ മൂർത്തിയുടെ കന്നിപ്രസംഗം; പ്രശംസിച്ച് പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

” ഒരു സ്ത്രീ മരിച്ചാൽ നഷ്ടപ്പെടുന്നത്..”; കയ്യടി നേടി സുധാ മൂർത്തിയുടെ കന്നിപ്രസംഗം; പ്രശംസിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 06:59 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ” ഒരു സ്ത്രീ മരിച്ചാൽ ആശുപത്രിയിൽ കേവലം ഒരു മരണമായി സ്ഥിരീകരിക്കും. എന്നാൽ ആ കുടുംബത്തിന് എന്നന്നേക്കുമായി നഷ്ടപ്പെടുന്നത് ഒരമ്മയെയാണ്.” രാജ്യസഭാ എംപിയായതിന് ശേഷമുള്ള സുധാ മൂർത്തിയുടെ ആദ്യ പ്രസംഗം വിരൽ ചൂണ്ടിയത് സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിലേക്കായിരുന്നു. പ്രസംഗം അവസാനിച്ചതിന് പിന്നാലെ മനുഷ്യ സ്‌നേഹിയും എഴുത്തുകാരിയുമായ സുധാ മൂർത്തിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ച് വിശദമായി സംസാരിച്ച സുധാമൂർത്തിയോട് താൻ നന്ദി രേഖപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

” സ്ത്രീ സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകുന്ന സുധാ മൂർത്തിക്ക് ഞാൻ നന്ദി അറിയിക്കുന്നു. കഴിഞ്ഞ 10 വർഷമായി സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്കാണ് കേന്ദ്രസർക്കാർ മുൻഗണന നൽകിയത്. നമ്മുടെ രാജ്യത്തെ സ്ത്രീകൾക്കായി നിർമിച്ച ശൗചാലയങ്ങൾ അവർക്ക് വളരെയധികം പ്രയോജനകരമായി. അവർക്കായി സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്ന പദ്ധതികളും ഗർഭാവസ്ഥയിലുള്ള സ്ത്രീകൾക്ക് വാക്‌സിനേഷൻ നൽകുന്ന പരിപാടികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഇനിയും സ്ത്രീകളുടെ സുരക്ഷയും ആരോഗ്യപരിപാലനത്തിനും കേന്ദ്രസർക്കാർ മുൻതൂക്കം നൽകും.”- പ്രധാനമന്ത്രി പറഞ്ഞു.

രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് സുധാ മൂർത്തി സ്ത്രീകളുടെ ആരോഗ്യ പരിപാലനത്തെ കുറിച്ച് പരാമർശിച്ചത്. സെർവിക്കൽ കാൻസറിന് തടയിടുന്ന പദ്ധതികൾക്കോ വാക്‌സിനേഷനുകൾക്കോ പദ്ധതികൾ നടപ്പിലാക്കിയാൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും അത് വളരെയധികം പ്രയോജനകരമാകുമെന്ന് സുധാമൂർത്തി പറഞ്ഞു. രാജ്യസഭയിലെ ആദ്യ പ്രസംഗമായിരുന്നു സുധാ മൂർത്തിയുടേത്. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ അവരെ പ്രശംസിച്ചിരുന്നു.

Tags: women healthspeechpm modiFEATURED2Sudha Murty
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies