കാത്തിരിപ്പിന് വിരാമം. വിശ്വകിരീടവും കൊണ്ട് ടീം ഇന്ത്യ ജന്മനാട്ടിലെത്തി. പ്രിയതാരങ്ങളെ സ്വീകരിക്കാനായി ആയിരക്കണക്കിന് ആരാധകരാണ് ഡൽഹി വിമാനത്താവളത്തിലെ ടി3 ടെർമിനലിൽ ഒത്തുകൂടിയത്. മെഡലുകൾ കഴുത്തിൽ അണിഞ്ഞാണ് താരങ്ങൾ വിമാനത്താവളത്തിന് പുറത്തേക്ക് വന്നത്. ആരാധകർക്ക് മുന്നിലേക്ക് ആദ്യമെത്തിയത് വിരാട് കോലിയാണ്. 11 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഐസിസി കിരീടവുമായി അവസാനമായി നായകൻ രോഹിത് ശർമ്മ വിമാനത്താവളത്തിന് പുറത്തേക്ക്. കപ്പുമായി ഇറങ്ങിയ രോഹിത് ട്രോഫി ഉയർത്തിക്കാട്ടി ആരാധകരെ അഭിവാദ്യം ചെയ്തു.
വിശ്രമത്തിനായി ടീമംഗങ്ങൾ എത്തിയ ഐടിസി മൗര്യ ഹോട്ടലിലും ലോകജേതാക്കൾക്ക് വൻസ്വീകരണമാണ് ഒരുക്കിയത്. ലോകകപ്പിന്റെ മാതൃകയിലുള്ള കേക്കും, ത്രിവർണപതാകയുടെ നിറത്തിലുള്ള പാനീയങ്ങളും മധുരപലഹാരങ്ങളും മറ്റും ഒരുക്കിയാണ് താരങ്ങളെ ഐടിസി മൗര്യ മാനേജ്മെന്റ് വരവേറ്റത്. പുറത്ത് നാസിക് ഡോളും ലോകജേതാക്കളെ സ്വീകരിക്കാനായി ഒരുക്കിയിരുന്നു. നാസിക് ഡോളിനൊപ്പം ചുവടുവയ്‌ക്കുന്ന രോഹിത് ശർമ്മയുടെയും സൂര്യകുമാർ യാദവിന്റെയും ഹാർദിക് പാണ്ഡ്യയുടെയും വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. പഞ്ചാബി വസ്ത്രമണിഞ്ഞ നാസിക് കലാകാരന്മാർക്കൊപ്പമാണ് താരങ്ങൾ ചുവടുവച്ചത്.
Suryakumar Yadav dancing when he arrives in India with the Trophy. ❤️ pic.twitter.com/7ZtcPx36BS
— Tanuj Singh (@ImTanujSingh) July 4, 2024
“>
Virat Kohli smiling and Hardik Pandya dancing when they reach India with the Trophy.🥹
– THIS IS BEAUTIFUL. ❤️ pic.twitter.com/1OONnF3zzJ
— Tanuj Singh (@ImTanujSingh) July 4, 2024
“>
Captain Rohit Sharma dancing after reaching India with the Trophy.❤️
– THE HAPPY & PROUD, CAPTAIN RO…!!!! 🏆pic.twitter.com/wbJ0L1GVYO
— Tanuj Singh (@ImTanujSingh) July 4, 2024
“>
Rishabh pant and Mohammad Siraj dance video@RishabhPant17 @mdsirajofficial #IndianCricketTeam #IndiaWinWorldCup pic.twitter.com/IjSyOReOvZ
— Anuj Tomar (Zee News) (@THAKURANUJTOMAR) July 4, 2024
“>















