കണ്ണൂർ: തന്നെ കൂടോത്രം ചെയ്ത് അപായപ്പെടുത്താൻ ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പരാതി. കണ്ണൂരിലെ വീട്ടിൽ ഒന്നരവർഷം മുൻപ് നടത്തിയ പരിശോധനയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. രാജ്മോഹൻ ഉണ്ണിത്താന്റെ സാന്നിദ്ധ്യത്തിലായിരുന്നു വീട്ടിലെ പരിശോധന. ജീവൻ പോകാതിരുന്നത് ഭാഗ്യമെന്ന് കെ.സുധാകരൻ പറയുന്നത് വീഡിയോയിൽ കേൾക്കാം.
ചില തകിടുകളും ആൾ രൂപങ്ങളും തറയിൽ നിന്ന് കുഴിച്ചെടുക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. അതേസമയം തിരുവനന്തപുരത്തെ ഓഫീസിലും ഡൽഹിയിലെ എംപി ഓഫീസിലും കൂടോത്രത്തിന് സമാനമായ ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും സൂചനയുണ്ട്. നിലവിൽ ഇക്കാര്യത്തെക്കുറിച്ച് സുധാകരനോ രാജ്മോഹൻ ഉണ്ണിത്താനും ഇതുവരെ പ്രതികരിച്ചിട്ടില്ല.















