മുംബൈ: ജന്മനാട്ടിലെത്തിയ ടി20 ലോക ജേതാക്കൾക്ക് ആവേശ്വജ്ജല സ്വീകരണമാണ് രാജ്യം നൽകിയത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ നീലപ്പട വൈകിട്ട് വിക്ടറി പരേഡും നടത്തുന്നുണ്ട്. ഇതിനുള്ള ഓപ്പൺ ബസും ബിസിസിഐ സജ്ജമാക്കി. 11 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ടീം ഒരു ഐസിസി കിരീടം നേടുന്നത്. പ്രഥമ ടി20 കിരീടം നേടിയതിന് ശേഷം വീണ്ടും ഇതേ കപ്പുയർത്തുന്നത് 17 വർഷത്തിന് ശേഷവും.
വൈകിട്ട് അഞ്ചുമുതലാണ് ഇന്ത്യയുടെ വിക്ടറി പരേഡ്. മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് ആരംഭിക്കുന്ന പരേഡ് വാങ്കഡെ സ്റ്റേഡിയത്തിലാണ് അവസാനിക്കുക. ഇവിടെ ചില അനുമോദന പരിപാടികളും നടക്കുന്നുണ്ട്. ആഘോഷത്തിൽ പങ്കുചേരാണ് ബിസിസിഐ ആരാധകർക്ക് അവസരവും നൽകിയിട്ടുണ്ട്. വാങ്കഡെയിലേക്ക് പ്രവേശനം സൗജന്യമാക്കിയതോടെ ഉച്ച മുതൽ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ കുത്തൊഴുക്കാണ്.
ഇതിനിടെ വിക്ടറി പരേഡിനുള്ള ബസ് നഗരത്തിലെത്തിയതും ആവേശം ഇരട്ടിയാക്കി. നീല നിറത്തില്‍ പൊതിഞ്ഞ ബസില്‍ കിരീടം ഉയർത്തുന്ന ഇന്ത്യൻ താരങ്ങളെയും കാണാം. ഗേറ്റ് നമ്പർ 2,3,4 എന്നിവിടങ്ങളിലൂടെയാണ് പ്രവേശനം. രോഹിത് ശർമ്മ ആരാധകരോട് അനുമോദന ചടങ്ങിൽ പങ്കെടുക്കാൻ എത്തണമെന്ന് ആഹ്വാനം ചെയ്തിരുന്നു.
Champion’s Team Bus is ready for Victory Parade 🌟 pic.twitter.com/aOKmNDohSM
— Ishan Joshi (@ishanjoshii) July 4, 2024