ബെംഗളൂരു: രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍റെ ആദ്യഘട്ടം 2028-ഓടെ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. സുനിത വില്യംസ് കുടുങ്ങിയതുൾപ്പെടെ പാഠമാക്കിയായിരിക്കും ഇന്ത്യ സ്വന്തം ബഹിരാകാശനിലയം സജ്ജീകരിക്കുകയെന്നും എസ് സോമനാഥ് പറഞ്ഞു. ബെംഗളൂരുവിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ ആദ്യ ഭാഗം 2028 ൽ നിർമിച്ച് അയയ്‌ക്കാനാകുമെന്നാണ് കരുതുന്നത്. 10 ടൺ ഭാരമുളള ഭാഗമായിരിക്കും. ഇപ്പോഴുളള റോക്കറ്റ് എൽവിഎം 3 യിലായിരിക്കും ഇത് അയയ്‌ക്കുക. അതിന് ശേഷമായിരിക്കും രണ്ടാം ഭാഗം ബഹിരാകാശത്തേക്ക് അയയ്‌ക്കുക. 2035-ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തകരാറ് വന്നാൽ പരിഹരിക്കാനും സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള കാര്യങ്ങൾ കൃത്യമായി പഠിക്കും. അതിനനുസരിച്ച് ഡിസൈൻ ചേഞ്ചുകൾ ഗഗൻയാനും ഉണ്ടാകും. സൂര്യന് ചുറ്റുമുള്ള ഹലോ ഓർബിറ്റിൽ ഒരു ഭ്രമണം 178 ദിവസം കൊണ്ട് പൂർത്തിയാക്കിയ ആദിത്യ എൽ-1ന്റെ ഏഴ് പേലോഡുകളും പ്രവർത്തിക്കുന്നുണ്ടെന്നും എസ് സോമനാഥ് പറഞ്ഞു.
ഇസ്രോയും നാസയും സംയുക്തമായി വിക്ഷേപിക്കുന്ന നൈസാർനൈസാർ എന്ന ഉപഗ്രഹം. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് സമഗ്രമായി പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിക്ഷേപണം നടത്തുന്നത്.