10 കിലോമീറ്റർ അകലെ നിന്ന് വരെ ദർശനം ; 100 അടി ഉയരമുള്ള കുന്നിൻ മുകളിൽ 61 അടി ഉയരത്തിൽ ശിവ പ്രതിമ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

10 കിലോമീറ്റർ അകലെ നിന്ന് വരെ ദർശനം ; 100 അടി ഉയരമുള്ള കുന്നിൻ മുകളിൽ 61 അടി ഉയരത്തിൽ ശിവ പ്രതിമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2024, 08:16 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : ബുന്ദേൽഖണ്ഡിലെ ഏറ്റവും ഉയരം കൂടിയ മഹാദേവ പ്രതിമ മുഖ്യമന്ത്രി ഡോ.മോഹൻ യാദവ് ഇന്ന് ജനങ്ങൾക്കായി തുറന്ന് നൽകും . ഉദ്ഘാടനത്തിനോടനുബന്ധിച്ച് 7 ദിവസത്തെ ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

ലിധൗരയിലെ ചിപ്രി ഗ്രാമത്തിലെ 100 അടിയോളം ഉയരമുള്ള കുന്നിൻ മുകളിലാണ് 61 അടി ഉയരമുള്ള പ്രതിമ നിർമ്മിച്ചിരിക്കുന്നത് . സന്ത് രവിശങ്കർ മഹാരാജ് റാവത്പുരയുടെ ജന്മസ്ഥലമാണ് ചിപ്രി ഗ്രാമം . 2016-ൽ ഗ്രാമത്തിലെ ശാരദ കുന്നിൽ വലിയ സാമൂഹിക മേള സംഘടിപ്പിച്ചിരുന്നു. ഇതിനുശേഷം മലയ്‌ക്ക് ചുറ്റും ഒരു ലക്ഷത്തിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കൂടാതെ, മഹാരാജിന്റെ ആശ്രമം, ക്ഷേത്രം എന്നിവയും മലയിൽ നിർമ്മിച്ചു.

രണ്ട് വർഷം മുമ്പാണ് 51 അടി ഉയരമുള്ള ഭോലേനാഥിന്റെ ധ്യാനനിലയിലുള്ള പ്രതിമയുടെ നിർമ്മാണം ഈ കുന്നിൽ ആരംഭിച്ചത്. ജൂൺ 29 മുതൽ മാ ശാരദ കുന്നിൽ വിവിധ മത സാംസ്കാരിക പരിപാടികൾ നടക്കുന്നുണ്ട് .

ഇനി മലമുകളിൽ മാ ശാരദ ക്ഷേത്രത്തിന്റെ നിർമ്മാണവും ആരംഭിക്കും. ഇതിനുള്ള ഭൂമി പൂജയും ഇന്ന് നടത്തും. ഇതുകൂടാതെ പുറത്തുനിന്ന് വരുന്ന വിനോദസഞ്ചാരികൾക്കായി കുന്നിൽ ധ്യാനകേന്ദ്രം, അതിഥിമന്ദിരം, സന്ത് നിവാസ് എന്നിവയും നിർമിച്ചിട്ടുണ്ട്.

ഏകദേശം രണ്ടര വർഷം മുമ്പ് രാജസ്ഥാൻ ശിൽപികളായ ചന്ദുലാൽ വർമയും ശിഷ് റാമും അവരുടെ സംഘവുമാണ് ചിപ്രിയിൽ പ്രതിമയുടെ നിർമ്മാണം ആരംഭിച്ചത്. ഡൽഹി, ഹരിയാന, പഞ്ചാബ് തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിലും താൻ ഇതുവരെ വലിയ പ്രതിമകൾ നിർമ്മിച്ചിട്ടുണ്ടെന്ന് ചന്ദുലാൽ പറഞ്ഞു. ഇതിന് മുമ്പ് റാവത്ത്പുര ധാമിലാണ് ശിവപ്രതിമ നിർമ്മിച്ചിരുന്നത്.

എട്ടടി താഴ്‌ച്ചയിൽ കുഴിയെടുത്ത് 11 അടി ഉയരമുള്ള പ്ലാറ്റ്ഫോം നിർമിച്ചതായി ചന്ദുലാൽ വർമ പറഞ്ഞു. ഈ പ്ലാറ്റ്‌ഫോമിലാണ് 61 അടി ഉയരമുള്ള ശിവ പ്രതിമ ഒരുക്കിയത് . ത്രിശൂലത്തിന്റെ നീളം ഉൾപ്പെടെ പ്രതിമയുടെ ഉയരം 70 അടിയിലേറെയാണ്. രണ്ട് കോടിയോളം രൂപയാണ് പ്രതിമയുടെ നിർമ്മാണത്തിനായി ചെലവഴിച്ചത്.

Tags: Shiva Statue
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies