ടി20 ലോകകപ്പുമായി ജന്മനാട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ താരങ്ങൾക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. ഡൽഹിയിലും മുംബൈയിലും പതിനായിരക്കണക്കിന് ആരാധകരാണ് ടീം ഇന്ത്യയെ വരവേറ്റത്. മുംബൈയിലെ രോഹിത് ശർമ്മയുടെ വസതിക്ക് മുന്നിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ ആരാധകരുടെ ഹൃദയം കവർന്നിരിക്കുന്നത്.
ബാല്യകാല സുഹൃത്തുകൾ ഒരുക്കിയ സർപ്രൈസ് കണ്ടാണ് നായകൻ രോഹിത് ശർമ്മ അമ്പരന്നത്. വസതിയുടെ മുന്നിൽ ലോകജേതാവിനെ സ്വീകരിക്കാൻ ടി20 കിരീടത്തിനൊപ്പം രോഹിത്തിന്റെ പേരെഴുതിയ കസ്റ്റമൈസ്ഡ് ടീ-ഷർട്ടുകളും എല്ലാവരും ധരിച്ചിരുന്നു. കൂട്ടത്തിൽ മുംബൈ ഇന്ത്യൻസിലെ സഹതാരം തിലക് വർമ്മയും ഉണ്ടായിരുന്നു.
𝑨 𝑪𝒉𝒂𝒎𝒑𝒊𝒐𝒏𝒔 𝑾𝒆𝒍𝒄𝒐𝒎𝒆 – Part 1️⃣ ft Childhood Friends 💙#TeamRo #RohitSharma @ImRo45 pic.twitter.com/sSXJb68XRr
— Team45Ro (@T45Ro) July 4, 2024
“>
കാറിൽ നിന്ന് ഇറങ്ങിയ രോഹിത് ശർമ്മയെ സല്യൂട്ടടിച്ചാണ് ബാല്യകാല സുഹൃത്തുകൾ സ്വീകരിച്ചത്. കിരീടം ഏറ്റുവാങ്ങാൻ രോഹിത് നടത്തിയ അതേ ആഘോഷം നടത്തിയാണ് ലോകജേതാവിന് അടുത്തേക്ക് സുഹൃത്തുകൾ എത്തിയത്. ഇന്ത്യൻ നായകനെ എടുത്തുയർത്തി മാലയണിയിച്ചാണ് ഇവർ വീട്ടിലേക്ക് സ്വീകരിച്ചത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.















