പാരിസ് ഒളിമ്പിക്‌സിന് പോകുന്ന ഇന്ത്യൻ സംഘവുമായി ആശയവിനിമയം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ടോക്കിയോ ഒളിമ്പിക്‌സിലെ മെഡൽ ജേതാക്കളായ നീരജ് ചോപ്ര, നിഖാത് സരീൻ, പിവി സിന്ധു ഉൾപ്പെടെയുള്ള താരങ്ങളുമായാണ് പ്രധാനമന്ത്രി സംസാരിച്ചത്.
ജർമ്മനിയിൽ പരിശീലനം നന്നായി നടക്കുന്നുവെന്നും, എന്റെ അരങ്ങേറ്റ ഒളിമ്പിക്‌സിൽ, എനിക്ക് നല്ല ഫലം ലഭിച്ചു, കാരണം ഞാൻ നിർഭയനായിരുന്നു, എന്റെ കളിയിലും പരിശീലനത്തിലും വിശ്വാസമുണ്ടായിരുന്നു. ആത്മവിശ്വാസമുള്ളവരായിരിക്കണം, വിദേശ അത്‌ലറ്റുകളെ ഭയപ്പെടരുത് – എന്നും സംവാദത്തിനിടെ നീരജ് ചോപ്ര പറഞ്ഞിരുന്നു.
ഇപ്പോഴിതാ മത്സരം കഴിഞ്ഞു മടങ്ങി വരുമ്പോൾ പ്രധാനമന്ത്രിയെ കാണാനെത്തുമെന്നും , അദ്ദേഹം ആവശ്യപ്പെട്ട ഒരു സമ്മാനം കൊണ്ടു വന്ന് നൽകുമെന്നും നീരജ് ചോപ്ര പറഞ്ഞിരിക്കുകയാണ് . ഒളിമ്പിക്‌സ് കഴിഞ്ഞ് മടങ്ങിയെത്തിയാൽ പ്രധാനമന്ത്രിയെ കാണാൻ വീട്ടിൽ തന്നെ ഉണ്ടാക്കിയ ചുർമ കൊണ്ടുവരുമെന്നാണ് നീരജ് നരേന്ദ്രമോദിക്ക് വാക്ക് നൽകിയിരിക്കുന്നത്. ഇതിന് നിങ്ങളുടെ അമ്മ ഉണ്ടാക്കിയ ചുർമ്മ ഇഷ്ടമാണെന്നും മോദി മറുപടി നൽകി .
പരിക്ക് കാരണം ചില ടൂർണമെന്റുകൾ നഷ്ടമായി. പൂർണ ആരോഗ്യവാനാണ് താനെന്നും അവസാനഘട്ട തയ്യാറെടുപ്പിന് ഇനി മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നും ചോപ്ര പറഞ്ഞു.















