മാനസിക സമ്മർദ്ദവും വിഷമങ്ങളും താങ്ങാതെ മനുഷ്യർ ആത്മഹത്യ ചെയ്യുന്നത് പുതിയ കാര്യമല്ല, എന്നാൽ ദക്ഷിണ കൊറിയയിൽ നിന്ന് പുറത്തുവരുന്ന വാർത്ത വളരെ വിചിത്രമായ ഒന്നാണ്. ഗമി സിറ്റി കൗൺസിലിലെ സർക്കാർ ജീവനക്കരനായ റോബോട്ട് ജീവനൊടുക്കിയെന്നാണ് വാർത്ത. രാജ്യത്തെ ആദ്യത്തെ റോബോട്ട് ആത്മഹത്യ ആഗോള തലത്തിൽ ചർച്ചയായിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് 4നായിരുന്നു സംഭവം.
റോബോട്ട് സൂപ്പർവൈസർ എന്ന് വിളിക്കുന്ന യന്ത്രം വൈകിട്ട് ഗോവണിപ്പടിയുടെ സമീപം കേടുവന്ന് ചലനമറ്റ് കിടക്കുകയായിരുന്നു. ഇതിന് നിമിഷങ്ങൾക്ക് മുൻപ് റോബോട്ട് പലതവണ വട്ടം കറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. റോബോട്ടുകളുടെ ജോലിഭാരം ഇതോടെ ചർച്ചയായി.2023 ഓഗസ്റ്റ് മുതലാണ് 2023 ആഗസ്റ്റ് മുതൽ ജോലി ആരംഭിച്ച റോബോർട്ട് മെക്കാനിക്കൽ സഹായി എന്നതിനപ്പുറം നിരവധി ജോലികളിൽ വ്യാപൃതനായിരുന്നു.
ഡോക്യുമെന്റുകൾ കൈമാറുന്നതും താമസക്കാർക്ക് വിവരങ്ങൾ നൽകുന്നതിലും സിറ്റിയെ പ്രോമൊട്ട് ചെയ്യുന്നതിലുമടക്കം യന്ത്രം സജീവമായിരുന്നു. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയായിരുന്നു ഡ്യൂട്ടി സമയം. ടയറില്ലാതെ എലിവേറ്ററുകൾ ഉപയോഗിച്ചായിരുന്നു ഓരോ ഫ്ളോറുകളിലെയും റോബോട്ടിന്റെ സഞ്ചാരം. കാലിഫോർണിയ ആസ്ഥാനമായ ബെയർ റോബോട്ടിക്സാണ് ഇതിനെ നിർമിച്ചത്. അതേസമയം ഇതിന്റെ ആത്മഹത്യ സംബന്ധിച്ചുള്ള കാരണം ഇനിയും അവ്യക്തമാണ്. യന്ത്രഭാഗങ്ങൾ പരിശോധനയ്‌ക്കായി സിറ്റി കൺസിൽ ശേഖരിച്ചിട്ടുണ്ട്.















