പത്തനംതിട്ട: കാപ്പ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനെയാണ് സിപിഎം മാലയിട്ട് സ്വീകരിച്ചത്. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിലാണ് ഗംഭീര സ്വീകരണമൊരുക്കിയത്. ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവാണ് മാലിയിട്ട് ശരണിനെ സ്വീകരിച്ചത്.
ഇയാൾ ഉൾപ്പടെ 60 പേരാണ് പാർട്ടിയിൽ ചേർന്നത്. കാപ്പ കേസിലും ഒട്ടേറേ ക്രമിനിൽ കേസുകളിലും പ്രതിയാണ് ‘ഇഡ്ഡലി’ എന്ന് വിളിപ്പേരുള്ള ശരൺ ചന്ദ്രൻ. കാപ്പ ചുമത്തിയ ഇയാൾ സ്ഥിരമായി ക്രിമിനൽ കേസിൽ ഉൾപ്പെട്ടു. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്തു. നാടു കടത്താതിരുന്നതിനാൽ ജാമ്യം നേടി പുറത്തിറങ്ങിയ ശരൺ വീണ്ടും ക്രിമിനൽ കേസിൽ ഉൾപ്പെട്ടതോടെ വീണ്ടും അറസ്റ്റിലായി. ഇക്കഴിഞ്ഞ
23-നാണ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയത്.