ട്രംപ് നുണയൻ; മത്സരത്തിൽ വിജയിക്കാനും പ്രസിഡന്റ് ആകാനും എന്നെക്കാൾ മികച്ച മറ്റാരും ഉണ്ടെന്ന് കരുതുന്നില്ലെന്നും ജോ ബൈഡൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രംപ് നുണയൻ; മത്സരത്തിൽ വിജയിക്കാനും പ്രസിഡന്റ് ആകാനും എന്നെക്കാൾ മികച്ച മറ്റാരും ഉണ്ടെന്ന് കരുതുന്നില്ലെന്നും ജോ ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 11:56 am IST
Facebook
Twitter
WhatsAppTelegram

മാഡിസൺ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനും വിജയിക്കാനും മറ്റാരെക്കാളും യോഗ്യൻ താൻ ആണെന്ന് ജോ ബൈഡൻ. മുൻ അമേരിക്കൻ പ്രസിഡന്റും ഇക്കുറി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരാർത്ഥിയുമായ ഡോണൾഡ് ട്രംപ് നുണയനാണെന്നും ബൈഡൻ ആരോപിച്ചു. ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബൈഡന്റെ വിമർശനം.

ആദ്യഘട്ട സംവാദത്തിന് ശേഷം ജനപ്രീതിയിൽ ഇടിവ് സംബന്ധിച്ചുവെന്ന തരത്തിലുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ബൈഡൻ. ” പ്രസിഡന്റ് ആകാനും മത്സരത്തിൽ വിജയിക്കാനും എന്നെക്കാൾ മികച്ച മറ്റാരും ഉണ്ടെന്ന് കരുതുന്നില്ല. വിമർശകർ എന്താണ് പറയുന്നത് അവർ മനസിലാക്കുന്നില്ല. വിമർശിക്കുന്നവർ പറയുന്ന പല കാര്യങ്ങളും തെറ്റാണ്. കാരണം ട്രംപ് ഒരു നുണയനാണ്. അയാൾ മറ്റൊരാൾക്ക് പ്രയോജനം ലഭിക്കുന്ന എന്തെങ്കിലും ഒരു കാര്യം ചെയ്തതായി നിങ്ങൾ കേട്ടിട്ടുണ്ടോ. നിങ്ങൾക്കതിന് സാധിക്കില്ലെന്ന് എനിക്കറിയാം.

കൊറോണയെ പ്രതിരോധിക്കാൻ കൈകളിൽ ബ്ലീച്ച് ഇടാൻ പറഞ്ഞ വ്യക്തിയാണത്. പത്ത് ലക്ഷത്തിലധികം ആളുകളാണ് അന്ന് മരിച്ചത്. ആരോഗ്യ സംരക്ഷണത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. മരുന്നുകൾക്ക് അമിതവില ഈടാക്കുന്ന ഫാർമകൾക്ക് അവരുടെ പവർ തിരികെ കൊടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ജനനന്മയ്‌ക്ക് വേണ്ടി ഞാൻ ചെയ്ത ഓരോ കാര്യങ്ങളും പഴയതുപോലെയാക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണത്.

ഞാൻ പലപ്പോഴും എന്നെത്തന്നെ ബോദ്ധ്യപ്പെടുത്തുന്ന ചില കാര്യങ്ങളുണ്ട്. ഒന്ന് അയാളെ തോൽപ്പിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി ഞാൻ തന്നെയാണ്. കാര്യങ്ങൾ ഏത് രീതിയിൽ നടപ്പാക്കണമെന്ന് ഇന്നെനിക്ക് അറിയാം. നാറ്റോയെ യോജിപ്പിച്ച് നിർത്താൻ എന്നെപ്പോലെ മറ്റൊരാൾക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും” ബൈഡൻ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് ട്രംപിനോടൊപ്പമുള്ള ബൈഡന്റെ സംവാദം നടന്നത്. അത് തന്റെ വളരെ മോശം പ്രകടനം ആയിരുന്നുവെന്നും, സംഭവിച്ചതിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും ബൈഡൻ പറഞ്ഞിരുന്നു.

Tags: donald trumpjoe bidenUS President election
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies