അത്യപൂർവ താളിയോല ​ഗ്രന്ഥങ്ങൾ; രഹസ്യങ്ങളറിയാൻ കടൽ കടന്ന് ​ഗവേഷകരും അവരുടെ പരീക്ഷണശാലയുമെത്തി! ഒന്നര വർഷം തമ്പടിച്ച് അമൂല്യ സമ്പത്തിനെ പഠിക്കും 
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അത്യപൂർവ താളിയോല ​ഗ്രന്ഥങ്ങൾ; രഹസ്യങ്ങളറിയാൻ കടൽ കടന്ന് ​ഗവേഷകരും അവരുടെ പരീക്ഷണശാലയുമെത്തി! ഒന്നര വർഷം തമ്പടിച്ച് അമൂല്യ സമ്പത്തിനെ പഠിക്കും 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 12:54 pm IST
Facebook
Twitter
WhatsAppTelegram

പുതുച്ചേരി: ഭാരതത്തിന്റെ അമൂല്യ വിജ്ഞാന സമ്പത്തിനെ ​ഗ്രന്ഥരൂപത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കടലാസിന്റെയും അച്ചടിയുടെയും വരവോടെ ​ഗ്രന്ഥം ചരിത്രത്തിന്റെ ഭാ​ഗമായി മാറി. മാറ്റം കാലത്തിന് അനിവാര്യമാണ്. ശാസ്ത്രം പുരോ​ഗമിക്കുമ്പോൾ പലതും സൃഷ്ടിക്കപ്പെടും, മറ്റ് ചിലത് മൺമറഞ്ഞ് പോകും. അത്തരത്തിൽ മൺ‌മറഞ്ഞവ മ്യൂസിയത്തിലും സ്വകാര്യ ശേഖരത്തിലുമൊക്കെ ഇടം പിടിക്കും. അത്തരത്തിൽ‌ ഇടപിടിച്ചവയും ഇന്നും ​ഗൃഹാതുരത്വം ഉണർത്തുന്നവയായി സൂക്ഷിച്ച് പോരുന്നവയാണ് താളിയോല ​ഗ്രന്ഥങ്ങളും.

ഈ അത്യപൂർവ താളിയോല ​ഗ്രന്ഥങ്ങളെ കുറിച്ച് പഠിക്കാൻ കടൽ കടന്ന് ജർമൻ സംഘമെത്തി, ഒപ്പം അവരുടെ പരീക്ഷണശാലയും! ജർമനിയിലെ കണ്ടെയ്നർ‌ ലാബിലെ ​ഗവേഷകർ ഒന്നര വർഷം പുതുച്ചേരിയിൽ തമ്പടിച്ച് 12,000-ത്തോളം പൗരാണിക താളിയോല ​ഗ്രന്ഥങ്ങളിലെ രഹസ്യങ്ങളറിയും. അവയുടെ പുനരുദ്ധാരണത്തിനുള്ള മാർ​ഗങ്ങൾ ആവിഷ്കരിക്കും. ഏഴ് കണ്ടെയ്നറുകളിലായി അഞ്ച് പരീക്ഷണമുറികളും ഒരു ജനറേറ്റർ മുറികളുമാണ് പരീക്ഷണശാലയിലുള്ളത്. സാധനങ്ങൾ സൂക്ഷിക്കാനും പ്രത്യേകം മുറിയുണ്ട്.

പുതുച്ചേരിയിലെ രണ്ട് പ്രശസ്ത സ്ഥാപനങ്ങളിൽ സൂക്ഷിച്ചിട്ടുള്ള 2000-ത്തോളം വർഷം പഴക്കമുള്ള ലിഖിതങ്ങളാണ് പരിശോധിക്കുന്നത്. പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിലും സെന്റർ ലൈബ്രറിയിലും സംസ്കൃതത്തിലും തമിഴിലും മണിപ്രവാളത്തിലുമുള്ള രചനകളാകും പരിശോധിക്കുക.

ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള കൈയെഴുത്ത് പ്രതികളായതിനാൽ തന്നെ വളരെ സൂക്ഷിച്ച് മാത്രമേ ഇവ കൈകാര്യം ചെയ്യാൻ സാധിക്കൂ. അതുകൊണ്ട് കടൽ കടന്നൊരു പരീ​ക്ഷണശാല തന്നെ ഇന്ത്യയിലെത്തിയത്. ജർമനിയിലെ ഹംബർ​ഗ് സർവകലാശാലയിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് മാനുസ്ക്രിപ്റ്റ് കൾച്ചേഴ്സ് ആണ് പദ്ധതിയുടെ ശിൽപികൾ. പ്രാ​ഗ് എക്സ്പ്രസ് എന്ന കപ്പലിലേറി ആഫ്രിക്കൻ മുനമ്പ് ചുറ്റി രണ്ട് മാസം കൊണ്ടാണ് കണ്ടെയ്നറുകൾ ജർമനിയിൽ നിന്ന് 24,00 കിലോമീറ്റർ പിന്നിട്ട് പുതുച്ചേരിയിലെത്തിയത്.

Tags: old palm leaf booksGerman Scientist
Share
Tweet
SendShare

More News from this section

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

13 ദിവസത്തിനിടെ രണ്ട് പേരെ കൊന്ന നരഭോജികടുവയെ വെടിവച്ച് കൊല്ലണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി, കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും അടച്ചു, നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു

ഇന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നാൽ മോദി തന്നെ പ്രധാനമന്ത്രി; 49% പേരുടെ പിന്തുണ, രാഹുൽ ഗാന്ധിക്ക് 27%, എൻഡിഎയ്‌ക്ക് 326 സീറ്റെന്ന് ‘മൂഡ് ഓഫ് ദി നേഷൻ’

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

ഏഷ്യന്‍ ഗെയിംസ്: ജപ്പാനിലെ ക്രമീകരണങ്ങളില്‍ അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; ബി ടീമിനെ അയക്കില്ലെന്ന് ബിസിസിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies