മുംബൈ: നാഗ്പൂരിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി റിജു(42) ഭാര്യ പ്രിയ(40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു.
പ്രിയ അർബുദ ബാധിതയായിരുന്നു. ചികിത്സയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതയാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. മൂന്നു മാസം മുൻപാണ് ചികിത്സയ്‌ക്കായി ഇവർ നാഗ്പുരിൽ എത്തിയത്. വാടകവീട്ടിലായിരുന്നു താമസം,
ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. ക്യാൻസർ ചികിത്സയ്‌ക്ക് ആഴ്ചയിൽ 20,000 രൂപയാണ് വേണ്ടിയിരുന്നത്. 11 വയസുകാരിയായ മകളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ മകളാണ് സമീപവാസികളെ വിവരം അറിയിച്ചത്. പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു. മലയാളി അസോസിയേഷനും സ്ഥലത്തെത്തി.