ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയ്ക്കും ഭീകരർക്കും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു . കുൽഗാം ജില്ലയിലെ മോഡെർഗം ഗ്രാമത്തിൽ ശനിയാഴ്ചയാണ് സംഭവം. പരിക്കേറ്റ ജവാനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുൽഗാമിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സ്ഥലം പൊലീസ് വളയുകയായിരുന്നു. കശ്മീർ സോൺ പൊലീസ് നൽകുന്ന വിവരമനുസരിച്ച് രണ്ട് മുതൽ മൂന്ന് ഭീകരർ വരെ സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം.
ജമ്മുകശ്മീരിലെ അമർനാഥ് തീർഥയാത്രയ്ക്ക് പോകുന്ന വഴികളിലൊന്നായ അനന്തനാഗ് ജില്ലയിലെ പഹൽഗാമിൽ നിന്ന് 63 കിലോമീറ്റെർ അകലെയാണ് ആക്രമണം നടന്ന സ്ഥലം. തീർഥാടനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് സ്ഥലത്ത് ഏർപ്പെടുത്തിയിട്ടുള്ളത്.