ന്യൂഡൽഹി: അടുത്തിടെയാണ് തന്റെ രോഗാവസ്ഥയെക്കുറിച്ച് നടി ഹിനാ ഖാൻ വെളിപ്പെടുത്തിയത്. സ്തനാർബുദത്തോട് പൊരുതുന്ന താരം ഇപ്പോൾ തന്റെ പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്. ഹൃദയസ്പർശിയായ അടിക്കുറിപ്പോടെയാണ് ഹിന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാൻസർ ബാധിതരായ നിരവധിയാളുകൾക്ക് പ്രതീക്ഷ നൽകുന്നതാണ് ഹിനയുടെ വാക്കുകൾ.
“ഈ ചിത്രത്തിൽ നിങ്ങളെന്താണ് കാണുന്നത്. എന്റെ ശരീരത്തിലെ മുറിപ്പാടുകളോ, അതോ എന്റെ കണ്ണുകളിലെ പ്രതീക്ഷയോ? ആ പാടുകൾ എന്റേതാണ്. അവയെ ഞാൻ സ്നേഹത്തോടെ അംഗീകരിക്കുന്നു. കാരണം ഞാൻ അർഹിക്കുന്ന പുരോഗതിയുടെ ആദ്യ പ്രതീകങ്ങളാണവ. എന്റെ കണ്ണിൽ തിളങ്ങുന്ന പ്രതീക്ഷ, എന്റെ ആത്മാവിനെയാണ് പ്രതിഫലിപ്പിക്കുന്നത്. തുരങ്കത്തിന് അറ്റത്തെ ആ വെളിച്ചം ഇവിടെയിരുന്ന് എനിക്ക് കാണാം. എന്റെ രോഗശാന്തി ഞാൻ കാണുന്നു. എന്റെ പ്രാർത്ഥനയിൽ നിങ്ങളുമുണ്ട്. -എന്നായിരുന്നു ഹിനയുടെ വാക്കുകൾ.
View this post on Instagram
ആദ്യ കീമോതെറാപ്പി സെഷൻ പൂർത്തിയാക്കിയതിന് പിന്നാലെ മുടി വെട്ടിക്കളഞ്ഞതിന് ശേഷമുള്ള വീഡിയോ കഴിഞ്ഞ ദിവസം ഹിന പങ്കുവച്ചിരുന്നു. ഈ യുദ്ധത്തിൽ വിജയിക്കാൻ ഏതറ്റം വരെയും പോകാൻ തീരുമാനിച്ചുവെന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്. മുടി കൊഴിഞ്ഞുതുടങ്ങുന്നതിന് മുൻപ് അവ വെട്ടിക്കളയുകയാണെന്നും അവർ പറഞ്ഞിരുന്നു. സ്വന്തം മുടി ഉപയോഗിച്ച് തനിക്ക് വിഗ്ഗ് തയ്യറാക്കുമെന്നും അവർ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. സ്തനാർബുദത്തിന്റെ മൂന്നാം സ്റ്റേജിലാണെന്ന് കഴിഞ്ഞ മാസമാണ് ഹിന വെളിപ്പെടുത്തിയത്.
View this post on Instagram