കാസർകോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർകോട് പള്ളിക്കരയിൽ വച്ചായിരുന്നു അപകടം. മംഗലാപുരത്തേക്ക് പോവുകയായിരുന്നു വി.ഡി സതീശൻ. മുന്നിൽ സഞ്ചരിച്ചിരുന്ന എസ്കോട്ട് വാഹനത്തിലാണ് ഇടിച്ചത്. പ്രതിപക്ഷ നേതാവ് സഞ്ചരിച്ചിരുന്ന കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. കൊല്ലൂരിലേക്കാണ് പ്രതിപക്ഷ നേതാവ് പോയിരുന്നതെന്നാണ് വിവരം. സംഭവത്തിൽ ആർക്കും പരിക്കില്ല. വൈകിട്ട് അഞ്ചരയോടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്.















