ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ സൊരാവർ ലൈറ്റ് ടാങ്ക്. രാജ്യത്ത് തദ്ദേശീയമായി വിജയിപ്പിച്ച ഈ യുദ്ധടാങ്കുകൾ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ വിന്യസിക്കും. സ്വകാര്യ സ്ഥാപനമായ ലാഴ്സൻ ആൻഡ് ടൂബ്രോയുമായി (L&T) കൈകോർത്ത് ഡിആർഡിഒ വികസിപ്പിച്ച ടാങ്ക് ആണിത്. രണ്ട് വർഷം കൊണ്ടാണ് ടാങ്ക് വികസിപ്പിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഗുജറാത്തിലെ ഹജീറയിലുള്ള L&T പ്ലാന്റിലെത്തിയ DRDO അദ്ധ്യക്ഷൻ ഡോ. സമീർ വി കമ്മത്ത് സൊരാവർ ടാങ്ക് പദ്ധതിയുടെ പുരോഗതി വിലയിരുത്തി.
#WATCH | Hazira, Gujarat: As per DRDO chief Dr Samir V Kamath, the tank Zorawar is expected to be inducted into the Indian Army by the year 2027 after all trials.
L&T Executive Vice President Arun Ramchandani said that the joint development model has achieved big success and… https://t.co/qElIVwB079 pic.twitter.com/qG9nuFuuYJ
— ANI (@ANI) July 6, 2024
ലഡാക്കിലെ ഉയർന്ന അതിർത്തി പ്രദേശങ്ങളിലാണ് ടാങ്ക് വിന്യസിക്കുക. 25 ടണ്ണാണ് ഇതിന്റെ ഭാരം. വളരെ കുറഞ്ഞ സമയം കൊണ്ട് രൂപകൽപന ചെയ്ത് വികസിപ്പിച്ച ആദ്യ ഇന്ത്യൻ യുദ്ധടാങ്കാണിത്. പർവത താഴ്വരകളിലൂടെ വളരെ വേഗത്തിൽ സഞ്ചരിക്കാൻ സൊരാവർ ലൈറ്റ് ടാങ്കിന് സാധിക്കും. ഭാരം കുറവായതിനാൽ ഒരേസമയം രണ്ട് ടാങ്കുകൾ വ്യോമസേനയുടെ C-17 ഗതാഗത വിമാനത്തിൽ കൊണ്ടുവരാൻ കഴിയും.
അടുത്ത 12-18 മാസത്തിനുള്ളിൽ ടാങ്കിന്റെ പരീക്ഷണങ്ങൾ പൂർത്തിയാകും. ഇതിന് പിന്നാലെയാണ് അതിർത്തികളിൽ വിന്യസിക്കുക. ആദ്യ ഘട്ടത്തിൽ 59 സൊരാവർ ലൈറ്റ് ടാങ്കുകൾ സൈന്യത്തിന് കൈമാറും. 2027ഓടെയാണ് ഇവ സൈന്യം ഉപയോഗിച്ച് തുടങ്ങുക. അതുവരെ വിവിധ ഭൂപ്രകൃതികളിൽ ടാങ്കിന്റെ പരീക്ഷണങ്ങൾ നടത്തും. യുദ്ധടാങ്കുകൾക്ക് ആവശ്യമായ വെടിമരുന്ന് ബെൽജിയത്തിൽ നിന്നാണ് എത്തിക്കുന്നത്. ഇതും തദ്ദേശീയമായി വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡിആർഡിഒ.