സിംബാബ്‌വെയിൽ തോൽവിയേറ്റ് വാങ്ങി ഇന്ത്യൻ യുവനിര; അടിയറവ് പറഞ്ഞത് 13 റൺസിന്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സിംബാബ്‌വെയിൽ തോൽവിയേറ്റ് വാങ്ങി ഇന്ത്യൻ യുവനിര; അടിയറവ് പറഞ്ഞത് 13 റൺസിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 08:40 pm IST
Facebook
Twitter
WhatsAppTelegram

സിംബാബ്‌വെക്കെതിരായ ടി 20 പരമ്പരയിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോൽവി. ഇന്ത്യ 19.5 ഓവറിൽ 102 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 13 റൺസിനാണ് സിംബാബ്‌വെയുടെ ജയം. സീനിയർ താരങ്ങൾക്ക് വിശ്രമമനുവദിച്ച മത്സരത്തിൽ ശുഭ്മാൻ ഗില്ലിന്റെ യുവനിര സിംബാബ്‌വെ ബൗളർമാർക്ക് മുന്നിൽ അടിയറവ് പറയുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. 3 വിക്കറ്റെടുത്ത നായകൻ സിക്കന്ദർ റാസയും ടെൻഡായ് ചതാരയുമാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. 31 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ.

116 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് മോശം തുടക്കമായിരുന്നു. ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച അഭിഷേക് ശർമ്മ ഡക്കായി മടങ്ങി. ക്രീസിൽ നിലയുറപ്പിച്ച ഋതുരാജ് ഗെയ്ക്വാദ്- ശുഭ്മാൻ ഗിൽ സഖ്യം മികച്ച പ്രകടനം കാഴ്ചവയ്‌ക്കുമെന്ന് കരുതിയെങ്കിലും നിരാശയായിരുന്നു ഫലം. നാലാം ഓവറിൽ 7 റൺസുമായി ഋതുരാജ് പുറത്തായി. മുസർബാനിക്കായിരുന്നു വിക്കറ്റ്. പിന്നാലെ ക്രീസിലെത്തിയ റിയാൻ പരാഗും (2) മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. ഉടൻ തന്നെ റിങ്കു സിംഗും (0) മടങ്ങിയതോടെ ഇന്ത്യ 21-ന് 4 വിക്കറ്റെന്ന നിലയിലേക്ക് കൂപ്പുകുത്തി. അരങ്ങേറ്റക്കാരൻ ധ്രുവ് ജുറേലിനും(7) അധികം ആയുസണ്ടായില്ല. വാഷിംഗ്ടൺ സുന്ദറിന്റെ(27) ചെറുത്ത് നിൽപ്പാണ് സ്‌കോർ 100 കടത്തിയത്. രവി ബിഷ്‌ണോയി,(9) ആവേശ് ഖാൻ(16), മുകേഷ് കുമാർ എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. സിംബാബ്‌വെയ്‌ക്കായി ബ്രയാൻ ബെന്നറ്റ്, ബ്ലെസ്സിങ് മുസറബനി, ലൂക്ക് ജോങ്വെ, വെല്ലിംഗ്ടൺ മസാക്കദ്സ എന്നിവർ ഓരോ വിക്കറ്റും നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെയുടെ ഇന്നിംഗ്സ് 115 റൺസിൽ അവസാനിച്ചിരുന്നു. രവി ബിഷ്ണോയ് 4 വിക്കറ്റ് വീഴ്‌ത്തി. നാലോവറിൽ 13 റൺസ് മാത്രം വിട്ടുനൽകിയാണ് ബിഷ്‌ണോയ് നാലുപേരെ മടക്കിയത്. ക്ലൈവ് മദാൻഡെ(29) ആണ് സിംബാബ്‌വെയുടെ ടോപ് സ്‌കോർ. ബ്രയാൻ ബെന്നറ്റ് (23) ഡിയോൺ മയേഴ്‌സ്( 23), സിക്കന്ദർ റാസ (17 ), വെസ്ലീ മദീവരെ(21) എന്നിവരാണ് ആതിഥേയരിൽ രണ്ടക്കം കടന്നത്.

Tags: ZimbabweT20IRavi BishnoiZimbabwe vs Indiawon by 13 runs
Share
Tweet
SendShare

More News from this section

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

Latest News

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies