44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്ക്ക് ചരിത്ര സ്വര്‍ണം
Friday, October 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2026, 07:24 pm IST
Facebook
Twitter
WhatsAppTelegram

കകമിഗഹാര: 44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം. ഫൈനലില്‍ ആതിഥേയരായ ചൈനയെ 1-0ന് കീഴടക്കിയാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണമണിഞ്ഞത്. ഈ നേട്ടത്തോടെ 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിനും ഇന്ത്യന്‍ വനിതാ ഹോക്കി ടീം യോഗ്യത നേടി. പത്താം മിനിറ്റിലായിരുന്നു ഇന്ത്യയുടെ വിജയഗോള്‍. ഉജ്ജ്വലമായ ടോമഹോക്ക് ഷോട്ടിലൂടെ ലാല്‍റെംസിയാമിയാണ് ഇന്ത്യയ്‌ക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചത്. ഗോള്‍ വഴങ്ങിയതിന് പിന്നാലെ ചൈന ശക്തമായ ആക്രമണവുമായി തിരിച്ചെത്തിയെങ്കിലും ഇന്ത്യന്‍ പ്രതിരോധനിര ഉറച്ചുനിന്നു.

മത്സരത്തിനിടെ പരിചയസമ്പന്നയായ ഗോള്‍കീപ്പര്‍ സവിത പുനിയയുടെ പ്രകടനവും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി. ചൈനയ്‌ക്ക് ലഭിച്ച പെനല്‍റ്റി സ്ട്രോക്ക് സവിത തടുത്തിട്ടതോടെ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കരുത്തായി. ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യ ഇതിന് മുന്‍പ് സ്വര്‍ണം നേടിയിരുന്നത് 1982ലായിരുന്നു. പിന്നീട് 1998ലും 2018ലും ഇന്ത്യ ഫൈനലില്‍ എത്തിയെങ്കിലും ഇരുതവണയും വെള്ളി മെഡലുമായി മടങ്ങേണ്ടിവന്നു.

ഇത്തവണ സെമിഫൈനലില്‍ ദക്ഷിണ കൊറിയയെ 2-0ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ഫൈനലിലും പ്രതിരോധ മികവ് കൈവിടാതെ ചൈനയെ ഒരു ഗോളിന് പിന്നിലാക്കി നിര്‍ത്തുകയായിരുന്നു ഇന്ത്യന്‍ സംഘം. പാരിസ് ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാക്കളായ ചൈനയ്‌ക്ക് ഇത്തവണയും ഫൈനലില്‍ പരാജയം നേരിട്ടതോടെ വെള്ളി മെഡലില്‍ തൃപ്തിപ്പെടേണ്ടിവന്നു. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ദക്ഷിണ കൊറിയയെ ഷൂട്ടൗട്ടില്‍ 4-2ന് പരാജയപ്പെടുത്തി ജപ്പാന്‍ വെങ്കല മെഡല്‍ സ്വന്തമാക്കി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

44 വര്‍ഷത്തിന് ശേഷം ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ സ്വന്തമാക്കിയ ഈ സ്വര്‍ണം ഇന്ത്യന്‍ ടീമിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ നേട്ടമായി.

Tags: GoldASIAN GAMESindian hockey womens
Share
Tweet
SendShare

More News from this section

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

ഉന്നം തെറ്റാതെ അങ്കിതയും സംഘവും; റീകര്‍വ് അമ്പെയ്‌ത്തില്‍ കൊറിയയെ വീഴ്‌ത്തി ഇന്ത്യയ്‌ക്ക് ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം

Latest News

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

‘പണം തന്നില്ലെങ്കിൽ ഡിവൈഎഫ്ഐയെ കൊണ്ട് കൊടികുത്തിക്കും’; കൈക്കൂലിയായി 10 ലക്ഷം രൂപ ആവശ്യപ്പെട്ട തൃക്കണ്ണാപുരം സിപിഎം കൗൺസിലർക്കെതിരെ ഒളിക്യാമറ ദൃശ്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies