കോഴിക്കോട്: വടകരയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ സ്വകാര്യ ബസിടിച്ച് മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്ക്. കോളേജ് വിദ്യാർത്ഥിനികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവർക്കാണ് പരിക്കേറ്റത്. അമിത വേഗത്തിലെത്തിയ ബസ് വിദ്യാർത്ഥിനികളെ ഇടിച്ചുവീഴ്‌ത്തുകയായിരുന്നു.
ഇന്ന് ഉച്ചയ്‌ക്കായിരുന്നു അപകടം. കണ്ണൂർ-കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് വിദ്യാർത്ഥിനികളെ ഇടിച്ചത്. ബസ് അപകടത്തിൽപ്പെട്ടതോടെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു.
തുടർന്ന് നാട്ടുകാർ ചേർന്നാണ് വിദ്യാർത്ഥിനികള ആശുപത്രിയിലെത്തിച്ചത്. മാടപ്പള്ളി ഗവൺമെന്റ് കേളേജ് വിദ്യാർത്ഥിനികളാണ് മൂവരും. ബസ് പിടിച്ചെടുത്തതായും ഡ്രൈവർക്കും കണ്ടക്ടർക്കുമായുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.