സിംബാബ്‌വെക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഡക്കായപ്പോൾ അഭിഷേക് ശർമ്മയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ അതിവേഗ സെഞ്ച്വറി നേടിയാണ് യുവതാരം ഇതിന് മറുപടി നൽകിയത്. 46 പന്തിലായിരുന്നു കന്നി സെഞ്ച്വറി നേട്ടം. 42-കാരനായ യുവരാജ് സിംഗാണ് അഭിഷേക് ശർമ്മയെ പരിശീലിപ്പിച്ചിരുന്നത്. തുടക്ക കാലം മുതൽ മുൻ ഇന്ത്യൻ താരത്തിന് കീഴിലാണ് അഭിഷേക് ട്രെയിൻ ചെയ്യുന്നത്.
അഭിഷേകിന്റെ നേട്ടത്തിന് പിന്നാലെ താരത്തിന്റെ പരിശീലനം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് യുവരാജ് സിംഗ്. ഒരു കഠിന പരിശീലന വീഡിയോ പങ്കുവച്ചാണ് താരം അഭിഷേക് ശർമ്മയുടെ സമർപ്പണം വ്യക്തമാക്കിയത്. മത്സര ശേഷം യുവരാജിനെ വീഡിയോ കോളിൽ വിളിച്ച് അഭിഷേക് സംസാരിച്ചിരുന്നു.
‘റോം ഒരു ദിവസം കൊണ്ട് നിർമിച്ചതല്ല! അഭിഷേക് ശർമ്മയുടെ ആദ്യ സെഞ്ച്വറിയിലേക്കുള്ള യാത്ര! ഇനിയുമേറെ വരാനുണ്ട്.” —–യുവരാജ് പറഞ്ഞു. 23-കാരനായ അഭിഷേക് ഹൈദരാബാദ് സൺറൈസേഴ്സിനൊപ്പം വിസ്ഫോടന ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. ട്രാവിസ് ഹെഡിനൊപ്പം ഓപ്പൺ ചെയ്ത താരം എതിരാളികളെ വെള്ളംകുടുപ്പിക്കുന്നത് ഐപിഎല്ലിൽ കണ്ടതാണ്.
Rome wasn’t built in a day!
Congratulations @IamAbhiSharma4 on the journey to your first International 100! Many more to come 👊💯 #AbhishekSharma #INDvsZIM pic.twitter.com/7qfZJTiqOd
— Yuvraj Singh (@YUVSTRONG12) July 8, 2024