കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്തീകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർന്ന് തൃണമൂൽ കോൺഗ്രസ്. സ്ത്രീകൾക്ക് നേരെയുള്ള ക്രൂരകൃത്യങ്ങൾ ടിഎംസി തുടരുകയാണെന്നും ഇതിന് നേരെ മുഖ്യമന്ത്രി മമത ബാനർജി കണ്ണടയ്‌ക്കുകയാണെന്നും ബിജെപി നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി. ടിഎംസി എംഎൽഎയായ മദൻ മിത്രയും ഇയാളുടെ അനുയായി ജയന്ത് സിംഗും സംഘം ചേർന്ന് ഒരു സ്ത്രീയെ മർദ്ദിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം എക്‌സിൽ പങ്കുവച്ചു.
” ടിഎംസി നേതാക്കാൾ സാധാരണയായി സ്ത്രീകളെയാണ് ഉന്നം വയ്‌ക്കുന്നത്. അവരുടെ സ്വാതന്ത്ര്യവും അഭിപ്രായങ്ങളും നിരസിച്ച് അവർക്ക് നേരെ ആക്രമണങ്ങൾ അഴിച്ചു വിടുന്നു. എന്തിനാണ് സ്ത്രീകളെ മദൻ മിത്രയും സംഘവും മർദ്ദിക്കുന്നതെന്ന് ഒരുപക്ഷേ മമത ബാനർജിക്ക് പറയാൻ സാധിക്കും.”- അമിത് മാളവ്യ കുറിച്ചു.
Flogging of Meherun Nesha in West Bengal’s Chopra was not an isolated instance of Mamata Banerjee’s men dispensing instant justice…
Jayanta Singh, an associate of TMC MLA Madan Mitra, and his gang, routinely whip women in public. They recently lynched a woman and her daughter… pic.twitter.com/e4dmETrWru
— Amit Malviya (@amitmalviya) July 8, 2024
വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും. ഇതിനുമുമ്പും ടിഎംസി നേതാക്കൾ സ്ത്രീകളെ ആക്രമിച്ച് കൊലപ്പെടുത്തിയിട്ടുണ്ടെന്നും അമിത് മാളവ്യ പറഞ്ഞു. ജയന്ത് സിംഗും സംഘവും ഒരു സ്ത്രീയുടെ കയ്യും കാലും കൂട്ടി പിടിച്ചുയർത്തി നട്ടെല്ലിന്റെ ഭാഗത്ത് വടി ഉപയോഗിച്ച് അടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.















