പെൺകുട്ടികളുടെ വിദ്യാഭ്യാസം ഇസ്ലാം വിരുദ്ധമാണെന്നും അത് അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഗാനം റിലീസ് ചെയ്ത് പാകിസ്താൻ യുട്യൂബർ ഹസൻ ഇഖ്ബാൽ ചിഷ്തി. സ്കൂളിൽ പോകുന്ന നിങ്ങളുടെ പെൺകുട്ടികൾ എല്ലാം വേശ്യകളാകും.. അവരെ സ്കൂളിൽ നിന്ന് മാറ്റുക വിദ്യാഭ്യസം അവസാനിപ്പിക്കൂ… അവർ അവിടെ നൃത്തം ചെയ്യുകയാകും. എന്നൊക്കെയാണ് ഇയാളുടെ പാട്ടിലെ വരികൾ.
അവളെ മൂടിക്കെട്ടി വീട്ടിൽ തന്നെ ഇരുത്തൂ. ഇല്ലെങ്കിൽ അവിടെ അവൾ നൃത്തം ചെയ്യും. നിങ്ങൾക്ക് ബഹുമാനം വേണ്ടെങ്കിലോ അവളെ വേശ്യയാക്കണമെങ്കിലോ പഠിക്കാൻ അവളെ സ്കൂളിലേക്ക് അയക്കൂ. എന്നാണ് ഇയാളുടെ വരികൾ. സ്കൂളിൽ പോകുന്ന പെൺകുഞ്ഞുങ്ങളുടെ വിശുദ്ധി നഷ്ടമാകുമെന്നും ഇയാൾ പാടുന്നുണ്ട്. താലിബാൻ പ്രത്യയശാസ്ത്രത്തെ പിന്തുണച്ചും ഇതിനെ അവലംബിച്ചുമാണ് ഇയാളുടെ ഗാനരചന.
ബലൂചിസ്ഥാൻ വോയ്സ് എന്ന ഇംഗ്ലീഷ് പത്രം പറയുന്നതനുസരിച്ച് ഒരു യുവതി പുറത്തിറങ്ങിയാലോ വിദ്യാഭ്യാസം നേടിയാലോ സ്വന്തമായി സംസാരിച്ചാലോ അവളെ വേശ്യയായി മുദ്രകുത്തുമെന്നാണ്. അവരുടെ വസ്ത്രധാരണവും നടപ്പും നോക്കിയും വേശ്യയെന്ന് മുദ്രകുത്തപ്പെടുമെന്നും പത്രം വ്യക്തമാക്കുന്നു.
അഫ്ഗാനിൽ സ്ത്രീകളുടെ വിദ്യാഭ്യാസം നിഷേധിക്കുകയും നിരോധിക്കുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്നു. അതേസമയം പാകിസ്താനി ഗായകന് അഭൂതപൂർവമായ പിന്തുണയാണ് ഗാനത്തിന് ലഭിക്കുന്നുണ്ട്.