വികാരാധീനനായി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീർ. ‘ഇന്ത്യയാണ് എന്റെ സ്വത്വം, രാജ്യത്തെ സേവിക്കാനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. തെപ്പി വ്യത്യസ്തമാണെങ്കിലും തിരിച്ചുവരാനായതിൽ അഭിമാനിക്കുന്നുവെന്നും ഇന്ത്യയുടെ ലോകകപ്പ് ഹീറോ വ്യക്തമാക്കി. ത്രിവർണപതാകയുടെ ചിത്രമാണ് അദ്ദേഹം കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്.
‘ഇന്ത്യയാണ് എന്റെ സ്വത്വം, രാജ്യത്തെ സേവിക്കാനാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. തൊപ്പി വ്യത്യസ്തമാണെങ്കിലും തിരിച്ചുവരാനായതിൽ അഭിമാനിക്കുന്നു. എന്നാൽ എന്റെ ലക്ഷ്യം എല്ലായ്പ്പോഴും ഒന്നുതന്നെയാണ്. എല്ലാ ഇന്ത്യക്കാർക്കും അഭിമാനമാകണം.
1.4 ബില്യൺ ഇന്ത്യക്കാരുടെ സ്വപ്നങ്ങൾ നീലപ്പടയുടെ ചുമലിലാണ്. ഈ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും”—ഗൗതം ഗംഭീർ പറഞ്ഞു.അതേസമയം സോഷ്യൽ മീഡിയയിൽ താരത്തിന്റെ നിയമനം പെട്ടെന്ന് വൈറലായി. ഐപിഎൽ ടീമുകളടക്കം ഗംഭീറിന് അഭിനന്ദനവുമായി രംഗത്തുവന്നിട്ടുണ്ട്. എ.ഐ ചിത്രങ്ങളും വൈറലായി.
India is my identity and serving my country has been the greatest privilege of my life. I’m honoured to be back, albeit wearing a different hat. But my goal is the same as it has always been, to make every Indian proud. The men in blue shoulder the dreams of 1.4 billion Indians… pic.twitter.com/N5YyyrhXAI
— Gautam Gambhir (@GautamGambhir) July 9, 2024