ടി20 ലോകകപ്പ് കിരീട ജേതാവായ ഇന്ത്യൻ താരം മുഹമ്മദ് സിറാജിന് സർക്കാർ ജോലിയും സ്ഥലവും നൽകുമെന്ന് തെലങ്കാന സർക്കാർ. കഴിഞ്ഞ ദിവസം സിറാജ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി കൂടികാഴ്ച നടത്തിയിരുന്നു. 30-കാരൻ മൂന്ന് മത്സരങ്ങളാണ് ടൂർണമെന്റിൽ കളിച്ചത്.അധികം റൺസ് വഴങ്ങാതെ ഒരു വിക്കറ്റും നേടി.
താരത്തിന് അനുയോജ്യമായ ഒരു സ്ഥാനമാണ് സർക്കാർ സർവീസിൽ നൽകേണ്ടതെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രിക്ക് ഒപ്പിട്ട ജഴ്സിയും സിറാജ് സമ്മാനിച്ചിരുന്നു. ‘തെലങ്കാനയിൽ ജനിച്ച ഒരു താരം ലോകകപ്പ് ടീമിൽ അംഗമായത് ഞങ്ങൾക്ക് അഭിമാനമാണന്നും മുഹമ്മദ് സിറാജിന്റെ നേട്ടം എണ്ണമറ്റ യുവ അത്‌ലറ്റുകൾക്ക് വലിയ സ്വപ്‌നങ്ങൾ കാണാനും അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാനും പ്രചോദനമാകും”—- മുഖ്യമന്ത്രി പറഞ്ഞു.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ മൊഹമ്മദ് അസ്ഹറുദ്ദീനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. താരത്തിന് ഹൈദരാബാദിലെ പരിസര പ്രദേശങ്ങളിലോ ആണ് സ്ഥലം നൽകാൻ നിർദ്ദേശിച്ചിരിക്കുന്നത്.