അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കാനൊരുങ്ങി ജർമൻ ഇതിഹാസം തോമസ് മുള്ളർ. യൂറോകപ്പ് ക്വാർട്ടറിൽ ജർമനി സ്പെയിനിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് 34-കാരൻ നിർണായക തീരുമാനമെടുത്തത്. ദേശീയ കുപ്പായം അഴിക്കുമെങ്കിലും ഒരു സീസണിൽക്കൂടി ബയേണിന് വേണ്ടി മുള്ളർ കളിച്ചേക്കും. ക്ലബ് ഫുട്ബോളിൽ നിന്ന് വിരമിക്കുന്ന കാര്യം വ്യക്തമല്ല. നേരത്തെ ടോണി ക്രൂസ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
2010ൽ അർജന്റീനയ്‌ക്കെതിരെയുള്ള സൗഹൃദ മത്സരത്തിലായിരുന്നു മുള്ളറുടെ അരങ്ങേറ്റം. ദക്ഷിണാഫ്രിക്കയിൽ നടന്ന 2010 ലോകകപ്പിൽ ടോപ് സ്കോററായി മുളളർ ലോക ഫുട്ബോളിന് തന്നെ പരിചയപ്പെടുത്തി. നാലുവർഷത്തിന് ശേഷം അർജന്റീനയെ കീഴടക്കി ബ്രസീലിൽ ലോകകിരീടം ഉയർത്തിയ ജർമനിയുടെ നിർണായക താരങ്ങളിൽ ഒരാളായിരുന്നു മുള്ളർ. ജർമനിക്കായി 131 തവണ ബൂട്ടണിഞ്ഞു. 45 തവണ വലകുലുക്കുകയും 41 തവണ ഗോളിന് വഴിയാെരുക്കുകയും ചെയ്തു.
ലോഥര്‍ മത്തേയൂസും (150 കളികളില്‍ 63 ഗോളുകള്‍), മിറോസ്ലാവ് ക്ലോസെയുമാണ് (137 കളികളില്‍ 46 ഗോളുകള്‍) വെറ്ററൻ താരത്തിന് മുന്നിലുള്ളത്. രണ്ടുപതിറ്റാണ്ടോളം ജർമനിയുടെ വിശ്വസ്തനായിരുന്നു മുള്ളർ പടിയിറങ്ങുമ്പോൾ ഒരു യുഗാന്ത്യമാണ്.
I had waited for these Muller tears for a long time. Finally. pic.twitter.com/Z2wAcAUfNA
— FCB Albiceleste (@FCBAlbiceleste) July 5, 2024