കണ്ണൂർ: ഭർത്താവ് കമ്പിപ്പാര കൊണ്ട് ഭാര്യയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. കണ്ണൂർ കുടിയാൻ മലയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. നെല്ലിക്കുറ്റി സ്വദേശി ഭവാനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂർ കുടിയാൻ മലയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആക്രമണം നടന്ന ദിവസം ഇയാൾ ഭാര്യയുമായി വഴക്കിട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.
മാനസികാസ്വാസ്ഥ്യമുള്ള ആളാണ് നാരായണനെന്ന് നാട്ടുകാർ ആരോപിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.















