ഏറ്റവും ജനപ്രീതി നേടിയ ഫാന്റസി സീരീസുകളിൽ ഒന്നാണ് ഹാരിപോട്ടർ. മായാജാലം കൊണ്ട് വിസ്മയം തീർത്ത ഹോഗ്വാർഡ്സ് (Hogwarts) സ്കൂളും അവിടുത്തെ അദ്ധ്യാപകരും വിദ്യാർത്ഥികളും 90’S കിഡ്സിന്റെ കുട്ടിക്കാലത്തെ മറക്കാനാകാത്ത ഓർമകൾ കൂടിയാണ്. ഹാരിപോട്ടർ പുസ്തങ്ങൾക്ക് ദശലക്ഷക്കണക്കിന് ആരാധകർ ഇന്നുമുണ്ട്. ഇപ്പോൾ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പങ്കുവച്ചിരിക്കുന്ന പാമ്പിന്റെ ചിത്രമാണ് വീണ്ടും ഹാരിപോട്ടർ ചർച്ചകൾക്ക് വഴിയൊരുക്കിയത്.
കാസിരംഗ ദേശീയോദ്യാനത്തിൽ കണ്ടെത്തിയ പുതിയ ഇനം പാമ്പിന് ഹാരിപോട്ടർ സീരീസിലെ കഥാപാത്രത്തിന്റെ പേര് നൽകിയിരിക്കുകയാണ് അസം സർക്കാർ. പാമ്പിന്റെ രൂപവും നിറവുമാണ് ഇതിന് പ്രേരണയായത്. സലാസർ പിറ്റ് വൈപർ (Salazar pit viper) എന്ന് പാമ്പിന് പേരിട്ടതായി അസം മുഖ്യമന്ത്രി സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. ഹാരിപോട്ടർ എന്ന മായികലോകത്തെ അനുമസ്മരിപ്പിക്കുന്ന ‘മാജിക് സ്നേക്ക്’ എന്നാണ് പുതിയ ഇനം പാമ്പിനെ അസം മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
🌟 Guess what, kids? 🐍 Kaziranga just found a real-life Harry Potter snake! Meet the super cool Salazar Pit Viper: it’s green like magic and has a funky red-orange stripe on its head. Isn’t nature awesome? 🌿✨ #MagicalSnake #KazirangaAdventures pic.twitter.com/GMxKuszzB7
— Himanta Biswa Sarma (@himantabiswa) July 8, 2024
ഹാരിപോട്ടർ പുസ്തകങ്ങളിൽ പറയുന്നത് പ്രകാരം നാല് ഹൗസുകളാണ് ഹോഗ്വാർഡ്സിലുള്ളത്. അതിലൊന്നാണ് സ്ലിതറിൻ (Slytherin) ഹൗസ്. ഇതിന്റെ പ്രതീകമാണ് പച്ച നിറവും പാമ്പും. ഹോഗ്വാർഡ്സ് സ്കൂളിന്റെ സ്ഥാപകരിൽ ഒരാളായ മാന്ത്രികൻ Salazar Slytherinന്റെ പേരാണ് നാല് ഹൗസുകളിൽ ഒന്നിന് നൽകിയത്. ഇതാണ് ഈ പേര് തന്നെ കാസിരംഗയിലെ പാമ്പിന് നൽകാൻ കാരണവും.















