പാകിസ്താനിൽ വൈദ്യുതി നിരക്ക് കുത്തനെ കൂട്ടാൻ അനുമതി നൽകി സർക്കാർ. വാണിജ്യ-കർഷക, പൊതു-വൻകിട മേഖലയിലെ നിരക്കുകളാണ് വർദ്ധിപ്പിച്ചത്. വാണിജ്യ ഉപഭോക്താക്കൾക്ക് ഒരു യൂണിറ്റിന് 8 രൂപയും കർഷകർക്ക് 6.5 രൂപയും വൻകിടക്കാർക്ക് യൂണിറ്റ് ഒന്നിന് 5.5 രൂപയുമാണ് വർദ്ധിക്കുന്നത്.
എന്നാൽ വ്യാവസായിക മേഖലയ്‌ക്ക് വർദ്ധനവില്ല. പൊതു സേവനങ്ങൾക്ക് 6.98 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്. കാർഷിക ഉപഭോക്താക്കൾക്ക് അടിസ്ഥാന നികുതി 6.62 രൂപയാണ് വർദ്ധിപ്പിച്ചത്. പുതിയ നിരക്ക് പ്രകാരം ഒരു യൂണിറ്റ് വൈദ്യുതി വേണമെങ്കിൽ 46.83 രൂപ നൽകേണ്ടിവരും. പൊതു സേവന ഉപഭോക്താക്കർ പുതിയ നിരക്ക് പ്രകാരം 61.03 രൂപയും നൽകണം.
















