ന്യൂഡൽഹി: കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ(73) ആശുപത്രിയിൽ പ്രവേശപ്പിച്ചു. ഡൽഹി എയിംസിൽ നിരീക്ഷണത്തിൽ കഴിയുന്ന രാജ്നാഥ് സിംഗിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പുറം വേദനയെ തുടർന്നാണ് അദ്ദേഹത്തെ ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് സൂചന. ഓൾഡ് പ്രൈവറ്റ് വാർഡിൽ ചികിത്സയിലുള്ള അദ്ദേഹത്തെ ചില ടെസ്റ്റിന് വിധേയനാക്കിയിട്ടുണ്ട്.