ദർശനത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞ് തലയിൽ വീണ് യുവതിക്ക് പരിക്കേറ്റു. ആന്ധ്രയിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലാണ് അപ്രതീക്ഷിത സംഭവം. തിരുമല ക്ഷേത്രത്തിനകത്തെ ആഞ്ജനേയസ്വാമി ജപാലി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നു. വലിയൊരു മരക്കൊമ്പാണ് യുവതിയുടെ തലയിൽ വീണത്. ഇവർ ബോധരഹിതയാവുകയും ചെയ്തു. തലനാരിഴയ്‌ക്കാണ് യുവതി മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ ചികിത്സയ്‌ക്ക് വിധേയമാക്കി. തലയ്‌ക്കും സ്പൈനിനുമാണ് പരിക്കേറ്റത്. യുവതിക്ക് പിന്നിലുണ്ടായിരുന്ന മറ്റ് തീർത്ഥാടകരിലാരോ പകർത്തിയ വീഡിയോയാണ് പുറത്തുവന്നത്. യുവതിക്ക് സമീപത്തുകൂടി ഒരു പുരുഷനും നടന്നു പോകുന്നുണ്ടായിരുന്നു. ഇയാൾ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്.
A branch of tree fell on a women in Tirumala at Anjaneyaswamy Japali Kshetra. She is severely injured head and spinal,she’s shifted to Hospital #Tirupati #Tirumala #Tree #Injured pic.twitter.com/v0kksio4NA
— Saravanan Journalist (@Saranjournalist) July 12, 2024