ടി20 ലോകകിരീടം നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ സ്വീകരിച്ച് വിംബിൾഡൺ. കിടിലൻ ലുക്കിലാണ് രോഹിത് ശർമ്മ ടൂർണമെന്റ് കാണാനെത്തിയത്. കാർലോസ് അൽകാരസും ഡാനിൽ മെദ്വദേവും തമ്മിലുള്ള സെമി ഫൈനൽ മത്സരം കാണാനാണ് താരം എത്തിയത്. ഔദ്യോഗിക ഹാൻഡിലിൽ റോയൽ ബോക്സിലേക്ക് വെൽക്കം ചെയ്ത് പങ്കുവച്ച ചിത്രങ്ങൾ പെട്ടെന്ന് വൈറലായി. ലോകകപ്പിന് പിന്നാലെ അവധിയാഘോഷത്തിനായി കുടുംബവുമൊത്ത് രോഹിത് ലണ്ടനിലേക്ക് പറന്നിരുന്നു.
നേരത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, ബെൻ സ്റ്റോക്സ്,പാറ്റ് കമിൻസ്,ജോ റൂട്ട്,ജോസ് ബട്ലർ എന്നിവർ ടൂർണമെൻ്റ് കാണാനെത്തിയിരുന്നു. 13 വർഷത്തെ കിരീട വരൾച്ചൊയ്‌ക്കൊടുവിലാണ് രോഹിത് ശർമ്മയും സംഘവും ഒരു ഐസിസി ട്രോഫി ഇന്ത്യയിലെത്തിച്ചത്. ഏകദിന ലോകകപ്പിൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കിരീടമാണ് ടി20യിലൂടെ തിരികെ പിടിച്ചത്.
Welcome to #Wimbledon, Rohit Sharma 👋🏏 pic.twitter.com/9JtzTMvXzp
— Wimbledon (@Wimbledon) July 12, 2024
GOAT🐐 pic.twitter.com/5JtxjqwnYk
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) July 12, 2024















