രാജ്യത്ത് വന്ദേഭാരത് ട്രെയിനുകൾക്ക് വൻസ്വീകാര്യതയാണ് ലഭിച്ചത്. ഇതേതുടർന്ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കുകയാണ് റെയിൽവേ. ദീർഘ ദൂരയാത്രകൾക്കായി മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഓഗസ്റ്റ് 15-ന് പരീക്ഷണ ഓട്ടം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. രാജധാനി എക്‌സ്പ്രസിനെക്കാൾ മികച്ച യാത്രാനുഭവം നൽകുന്നവയാകും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ. രാജധാനി എക്‌സ്പ്രസിനെ മറികടക്കുന്ന വന്ദേ സ്ലീപ്പറിലെ ഘടകങ്ങൾ ഇതൊക്കെയാണ്.
വേഗത: മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ സർവ്വീസ് നടത്തുക. വേഗത കൂടുതലുള്ള സ്ലീപ്പർ ട്രെയിനിന് അത് കുറയ്‌ക്കാനും സാധിക്കും. ഇത് രാജധാനി എക്സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച് ട്രെയിനിന്റെ ശരാശരി വേഗത വർദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള യാത്രാ സമയം കുറയ്‌ക്കുകയും ചെയ്യും.
സീറ്റുകൾ: രാജധാനി എക്‌സ്പ്രസുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച ക്യുഷനിംഗ് ഉള്ള ബെർത്തുകളാണ് വന്ദേ സ്ലീപ്പറിൽ.
കുലുക്കമില്ലാത്ത യാത്ര: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലൂടെ കുലുക്കമില്ലാത്ത യാത്രയാണ് യാത്രക്കാർക്ക് റെയിൽവേ വാഗ്ദാനം ചെയ്തത്. വ്യത്യസ്ത കപ്ലറുകളും ഡിസൈനും കാരണം രാജധാനി ട്രെയിനുകളേക്കാൾ വളരെ മികച്ചതാണ് വന്ദേഭാരത്.
യാത്രക്കാരുടെ സൗകര്യം: മുകളിലെയും നടുവിലെയും ബെർത്തുകളിലേക്ക് സുഗമമായി പ്രവേശിക്കുന്നതിനായി മികച്ച രീതിയിൽ രൂപകൽപ്പന ചെയ്ത ഗോവണി.
മികച്ച അന്തരീക്ഷം: വന്ദേ ഭാരതിന് സമമായി സ്ലീപ്പർ ട്രെയിനിലും പൊടി രഹിത അന്തരീക്ഷത്തിനും മികച്ച എയർ കണ്ടീഷനിംഗിനുമായി പൂർണ്ണമായും അടച്ച ഗാംഗ്വേകൾ ഉണ്ടായിരിക്കും.
വാതിലുകൾ: യാത്രക്കാർക്കായി വന്ദേഭാരത് സ്ലീപ്പർ ടെയിനുകളിൽ ഓട്ടോമാറ്റിക് എൻട്രി, എക്‌സിറ്റ് ഡോറുകൾ ഉണ്ടായിരിക്കും. അത് ഡ്രൈവർ നിയന്ത്രിക്കുകയും കോച്ചുകൾക്കിടയിൽ ഓട്ടോമാറ്റിക് ഇന്റർകണക്റ്റിംഗ് ഡോറുകളും ഉണ്ടായിരിക്കും.
സുരക്ഷ: ഫ്രണ്ട്, ഇന്റർമീഡിയറ്റ് സൈഡ് ക്രാഷ് ബഫറുകൾ, ഡിഫോർമേഷൻ ട്യൂബുകൾ, ഇന്റർമീഡിയറ്റ് കപ്ലറുകൾ എന്നിവ ഉപയോഗിച്ചിരിക്കുന്നതിനാൽ രാജധാനിയേക്കാൾ സുരക്ഷിതമായിരിക്കും.
Self-propelled Design: വന്ദേ സ്ലീപ്പറിന്റെ മുന്നിലും പിന്നിലും ലോക്കോ പെെലറ്റിന്റെ സേവനമുണ്ട്. ഇത് ലോക്കോമോട്ടീവുകളുടെ ആവശ്യം ഇല്ലാതാക്കുകയും സമയം ലാഭിക്കുകയും ചെയ്യുന്നു.
അഗ്‌നി സുരക്ഷ: മികച്ച അഗ്നിസുരക്ഷാ മാനദണ്ഡങ്ങളാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ മറ്റൊരു പ്രത്യേകത. ട്രെയിനിലെ എല്ലാ ലോഹേതര ഘടകങ്ങളും EN 45545 HL3 അഗ്നി സുരക്ഷാ മാനദണ്ഡം പാലിക്കും. ലഗേജ് കമ്പാർട്ടുമെൻ്റുകൾക്കുള്ള ഫയർ ബാരിയർ വാൾ മീറ്റിംഗ് E30 ഇൻ്റഗ്രിറ്റി ഫീച്ചർ ചെയ്യുന്നു. ഇത് സലൂണിലേക്കും ക്യാബ് ഏരിയകളിലേക്കും തീ പടരുന്നത് തടയുന്നു. ചെയർ കാറുകൾക്കിടയിൽ തീ പടരുന്നത് തടയാൻ ഓരോന്നിലും ഫയർ ബാരിയർ എൻഡ് വാൾ ഡോർ (E15) സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, അണ്ടർ ഫ്രെയിമിൽ നിന്ന് തീ പടരുന്നത് തടയാൻ സിസ്റ്റം 15 മിനിറ്റ് വരെ ഇൻസുലേഷനും ഉറപ്പാക്കുന്നു.
ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കൾ: സൈഡ് ഭിത്തികൾ, ഫ്‌ലോർ ഷീറ്റ്, ക്യാബ് എന്നിവയ്‌ക്കായി ഓസ്റ്റെനിറ്റിക് സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്.















