ബസ്തർ; 20 വർഷങ്ങൾക്ക് മുൻപ് മതം മാറിയ നാല് കുടുംബങ്ങൾ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് എത്തി.ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിൽ 20 ഓളം പേരാണ് സനാതൻ ധർമ്മം സ്വീകരിച്ചത്. ഇവർക്കായി പ്രത്യേക പൂജ സംഘടിപ്പിച്ചിരുന്നു .
ജഗ്ദൽപൂർ ജില്ലയിലെ ഹത്പദ്മൂർ ഗ്രാമത്തിലെ മഹാര സമുദായത്തിൽപ്പെട്ട ഇവർ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് മതം മാറിയത് . ജോലി, സമ്പത്ത്, രോഗനിവാരണം അങ്ങനെ പല തരത്തിലുള്ള വാഗ്ദാനങ്ങളാണ് ഇവർക്ക് നൽകിയിരുന്നത് . എന്നാൽ വർഷങ്ങൾ കഴിയവേ തങ്ങൾക്ക് ലഭിച്ച ഈ വാഗ്ദാനങ്ങൾ പൊള്ളയായിരുന്നുവെന്ന് ഇവർക്ക് മനസിലായി . ഒപ്പം സനാതനധർമ്മത്തിന്റെ മഹത്വവും തിരിച്ചറിഞ്ഞു . ഇതോടെ ഇവർ മടങ്ങിയെത്താൻ തീരുമാനിക്കുകയായിരുന്നു.
ഇതിനുശേഷം ഹൈന്ദവ സംഘടനകൾ പ്രത്യേക യാഗം സംഘടിപ്പിക്കുകയും പരിപാടിയിൽ 20 പേരും സനാതന ധർമ്മം സ്വീകരിക്കുകയുമായിരുന്നു . സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങൾ സനാതന ധർമ്മത്തിലേക്ക് മടങ്ങിയതെന്ന് മഹാര സമുദായ നേതാവ് പറഞ്ഞു.