ഫേസ്ബുക്കിൽ റീൽസിന്റെ തള്ളിക്കയറ്റം കണ്ട് ഇനി ആരും ഞെട്ടേണ്ട. എല്ലാം പണം വാരാനുള്ള ടെക്നിക്കായി കണ്ടാൽ മതി. റീൽസ് വീഡിയോകൾ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റേഴ്സിന് പരിധികളില്ലാതെ ബോണസ് തുക മെറ്റ നൽകാൻ തുടങ്ങി. ഇന്ത്യയിൽ നിന്നുള്ള ക്രിയേറ്റർമാർക്ക് ഈ മാസം മുതൽ ബോണസ് ലഭിച്ചു തുടങ്ങി. കൂടുതൽ തുക ലഭിച്ചു തുടങ്ങിയതോടെ കൂടുതൽ റീൽസിൻരെ പണിപ്പുരയിലാണ് ക്രിയേറ്റർമാർ.
റീല്‍സിനുള്ള കാഴ്ചക്കാരുടെ എണ്ണമനുസരിച്ച് 100 ഡോളർ മുതലാണ് ബോണസ് നൽകുന്നത്. ചാനലുകൾക്കു ലഭിക്കുന്ന വരുമാനത്തിനു പുറമെയാണ് ബോണസ് തുക. മുൻപ് 30,000 ഡോളറായിരുന്നു ബോണസ് പരിധി. ക്രിയേറ്റർമാർക്ക് കൂടുതൽ വരുമാനം ലഭിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട കണ്ടന്റ് ക്രിയേറ്റേഴ്സിന്റെ അക്കൗണ്ടിൽ ഇതുസംബന്ധിച്ച അറിയിപ്പ് മെറ്റ നൽകും. ബോണസിനൊപ്പം റീലുകളുടെ കൂടെ പരസ്യം ഉൾപ്പെടുത്താനും മെറ്റ നീക്കം നടത്തുന്നുണ്ട്. ഇതിലൂടെ കണ്ടന്റ് ക്രിയേറ്റേഴ്സിന് 30% വരെ അധിക വരുമാനവും ലഭിക്കും. ഏകദേശം 35 ലക്ഷം കണ്ടന്റ് ക്രിയേറ്റേഴ്സാണ് ഇന്ത്യയിൽ ഉണ്ടെന്നാണ് മെറ്റയുടെ കണക്ക്. ഇതിൽ 1.5 ലക്ഷം പേർക്കാണ് കൃത്യമായ വരുമാനം ലഭിക്കുന്നത്.















