ട്രംപ് വൈറ്റ് ഹൗസിൽ എത്തണം; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മസ്ക് വൻ തുക നൽകി; റിപ്പോർട്ട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ട്രംപ് വൈറ്റ് ഹൗസിൽ എത്തണം; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മസ്ക് വൻ തുക നൽകി; റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 03:51 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ടെസ്‌ല സിഇഒ ഇലോൺ മസ്ക് ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വൻതുക സംഭാവന നൽകിയതായി റിപ്പോർട്ട്.  കൃത്യമായ തുക അറിയില്ലെങ്കിലും ഡൊണാൾഡ് ട്രംപിനെ വൈറ്റ് ഹൗസിൽ എത്തിക്കാൻ ‘വളരെയധികം’ പണം മസ്ക്  നൽകിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. യുഎസ് പ്രസിഡൻ്റ് ജോ ബൈഡന്റെ വിമർശകനാണ് മസ്‌ക് അറിയപ്പെടുന്നത്.

അമേരിക്കൻ പിഎസി (പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി) എന്ന ഗ്രൂപ്പിനാണ് താൻ സംഭാവന നൽകുകയെന്നും ട്രംപിനോ ബൈഡനോ വേണ്ടി പണം ചെലവഴിക്കില്ലെന്നും മുമ്പ് മസ്‌ക് പറഞ്ഞിരുന്നു.   ദക്ഷിണാഫ്രിക്കയിൽ നിന്നും യുഎസിലേക്ക് കുടിയേറിയ ആളാണ് മസ്ക്.  അത്തരത്തിലുള്ള ഒരാൾ കർശനമായ കുടിയേറ്റ വിരുദ്ധ നയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും പേരുകേട്ട ഒരു സ്ഥാനാർത്ഥിക്ക് സംഭാവന നൽകിയത് വലിയ ചർച്ചയായി. എന്നാൽ  ശതകോടീശ്വരൻ ഒരു സ്ഥാനാർത്ഥിയെയും പരസ്യമായി അംഗീകരിച്ചിട്ടില്ല.

വാൾസ്ട്രീറ്റിന്റെയും കോർപ്പറേറ്റ് ദാതാക്കളുടെയും പിന്തുണയോടെ ധനസമാഹരണത്തിൽ ട്രംപ് ജോ ബൈഡനെ പിന്തള്ളിയിരുന്നു. ഈ സമയത്താണ് മസ്‌കിന്റെ സംഭാവന നൽകിയതെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

ട്രംപുമായുള്ള സംവാദത്തിന് ശേഷം ബൈഡന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങൾ പരന്നിരുന്നു. പിന്നാലെ ഡെമോക്രാറ്റുകൾ പോലും ബൈഡനോട് ശ്രമം ഉപേക്ഷിക്കാൻ പരസ്യമായി ആവശ്യപ്പെട്ടു. ഇതോടെ ബൈഡന് ലഭിക്കുന്ന സംഭാവന കുത്തനെ ഇടിഞ്ഞു.

നവംബർ അഞ്ചിനാണ് യുഎസിൽ തെരഞ്ഞെടുപ്പ് നടക്കുക. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന ട്രംപ്,  മാർച്ചിൽ മസ്‌കും മറ്റ്   ദാതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.

Tags: US-electiondonationdonald trumpElon Musk
ShareTweetSendShare

More News from this section

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies