ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ നടന്ന അനന്ത് അംബാനി-രാധിക മർച്ചൻ്റ് വിവാഹത്തിൽ പങ്കെടുക്കാത്ത താര ദമ്പതികൾ ഒരു പക്ഷേ അനുഷ്ക ശർമ്മയും വിരാട് കോലിയുമാകും. ടി20 ലോകകപ്പിന് പിന്നാലെ ലണ്ടനിലേക്ക് പറന്ന കോലി കുടുംബത്തിനൊപ്പം അവിടെ തന്നെ സ്ഥിര താമസമാക്കുമെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇതിനിടെയാണ് ഇരുവരും അന്ത് അംബാനിയുടെ വിവാഹ ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നത്.
ഇതിനിടെ താരദമ്പതികളുടെ ലണ്ടനിൽ നിന്നുള്ള ഒരു വീഡിയോ വൈറലായി. ലണ്ടനിലെ യൂണിയൻ ചാപ്പലിൽ ഗായകൻ കൃഷ്ണ ദാസിന്റെ കീർത്തനം ആസ്വദിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. കീർത്തനം അവസാനിച്ചതിന് ശേഷം ഇരുവരും ആസ്വദിച്ച് കൈയടിക്കുന്നതാണ് ദൃശ്യങ്ങൾ.
കൃഷ്ണ ദാസ് ഒരു അമേരിക്കൻ ഗായകനാണ്, അമേരിക്കൻ യോഗയുടെ ചാന്ത് മാസ്റ്റർ എന്ന് ന്യൂയോർക്ക് ടൈംസ് പലപ്പോഴും വിശേഷിപ്പിക്കാറുണ്ട് കൃഷ്ണദാസിനെ അനുഷ്‌കയും വിരാടും പിന്തുടരുന്ന നീം കരോളി ബാബയുടെ ശിഷ്യനാണ് ജെഫ്രി കാഗലിൽ ജനിച്ച കൃഷ്ണ.
Virat Kohli & Anushka Sharma at KrishnaDas’ Kirtan in London😍❤️#ViratKohli | #AnushkaSharma pic.twitter.com/AeIdpDK4IZ
— 𝙒𝙧𝙤𝙜𝙣🥂 (@wrognxvirat) July 14, 2024