ഐസിസി ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിൽ നടത്താൻ നീക്കമിടുന്നതായി സൂചന. ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടത്താനാണ് ഇത്തരമൊരു രീതി സ്വീകരിക്കുന്നത്. പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പങ്കെടുക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. ഇതിന് പിന്നാലെയാണ് ഐസിസിയുടെ നിർണായക ഇടപെടൽ. പ്രശ്ന പരിഹാരമെന്ന നിലയ്‌ക്കാണ് ഏഷ്യാ കപ്പ് മോഡലിൽ ചാമ്പ്യൻസ് ട്രോഫിക്കും മറ്റൊരു വേദി പരിഗണിക്കുന്നത്.
പാകിസ്താനിൽ നിന്ന് പ്രത്യേക വിമാനങ്ങൾ യുഎഇയിലേക്ക് സജ്ജമാക്കിയാകും മത്സരങ്ങൾ നടത്തുകയെന്നാണ് സൂചന. സെമി ഫൈനലുകളിലൊന്നും ഫൈനലും പാകിസ്താന് പുറത്ത് നടത്താനാണ് തീരുമാനമെന്നാണ് സൂചന. ഐസിസി ടി20 ലോകകപ്പും ഏഷ്യാ കപ്പും നേരത്തെ യുഎയിൽ നടത്തിയിരുന്നു. അതേസമയം ബിസിസിഐ ഹൈബ്രിഡ് മോഡൽ ഐസിസിക്ക് മുന്നിൽ വച്ചാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2025 ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ ചാമ്പ്യൻസ് ട്രോഫി നടത്താനാണ് നിലവിൽ ഐസിസി തീരുമാനം.