പ്രായഭേദമന്യേ മിക്കവരിലും കാണുന്ന ആരോഗ്യ പ്രശ്നങ്ങളാണ് മലബന്ധം, അസിഡിറ്റി, മൂത്രനാളിയിലെ അണുബാധ (UTI), പ്രതിരോധശേഷി കുറവ് എന്നിവ. മലബന്ധം അസ്വസ്ഥതയ്‌ക്കും വയറു വീർക്കുന്നതിനും ഇടയാക്കും. ഇത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു. അസിഡിറ്റി പലപ്പോഴും നെഞ്ചെരിച്ചിലും ദഹനക്കേടും ഉണ്ടാക്കുന്നു. ദുർബലമായ പ്രതിരോധശേഷി ഇടയ്‌ക്കിടെ അണുബാധകൾക്കും രോഗങ്ങൾക്കും വഴിയൊരുക്കും. ഈ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താൻ പലരും പാടുപെടാറുണ്ട്.
ഇരുന്നു കൊണ്ട് ജോലികൾ ചെയ്യുന്നവരിലാണ് മിക്ക പ്രശ്നങ്ങളും സാധാരണയായി കാണുന്നത്. മുകളിൽ സൂചിപ്പിച്ച ആരോഗ്യ പ്രശ്നങ്ങൾക്ക് മരുന്നുകളോ ചികിത്സകളോ ഇല്ലാതെ ഒരു പരിഹാരമുണ്ട്. പോഷകാഹാര വിദഗ്ധൻ പാലക് നാഗ്പാലാണ് മലബന്ധം, അസിഡിറ്റി തുടങ്ങിയ രോഗങ്ങൾക്ക് പ്രതിവിധിയായി ഒരു പാനീയം നിർദ്ദേശിക്കുന്നത്. സാധാരണ അടുക്കള ചേരുവകൾ ഉപയോഗിച്ചുള്ള ഒരു പാനീയമാണിത്.
1 ടേബിൾസ്പൂൺ സബ്ജ വിത്തുകൾ 1 ലിറ്റർ വെള്ളത്തിൽ ചേർക്കുക. ചെറുനാരങ്ങയും 1 ടീസ്പൂൺ തേനും ചേർക്കുക. ശേഷം നന്നായി മിക്സ് ചെയ്ത് കുടിക്കുക. ഇടയ്‌ക്കിടെ ഈ പാനീയം കുടിക്കുന്നത് വയറ്റിലെ എല്ലാവിധ പ്രശ്നങ്ങൾക്കും പരിഹാരമാണ്.















